
ചാവക്കാട്: നാളിതുവരെയായി ചാവക്കാട് നഗരസഭയിൽ കളിസ്ഥലം നിർമിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഡോ. മുസ്സമ്മിൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഫാമിസ് അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിസ് സ്വാഗതം ആശംസിച്ചു.

പ്രതിഷേധ പ്രകടനവുമായാണ് എസ് ഡി പി ഐ പ്രവർത്തകർ നഗരസഭ ഓഫീസിന് മുന്നിലേക്ക് പ്രതീക്കാത്മക ക്രിക്കറ്റ് മത്സരത്തിനെത്തിയത്. കളിസ്ഥലങ്ങളില്ലാത്തത് പ്രദേശത്തെ കായിക പ്രേമികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു.

Comments are closed.