നോർത്ത് ഒരുമനയൂർ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി

ഒരുമനയൂർ : നോർത്ത് ഒരുമനയൂർ വെൽഫെയർ അസോസിയേഷൻ (നോവ അബുദാബി ) ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. ഒറ്റത്തെങ് മദ്രസ്സ ഹാളിൽ വെച്ചു നടന്ന നോവ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര വിതരണം നോവ അബുദാബി പ്രസിഡന്റ് പി എം ഫൈസൽ ഉദ്ഘാടനം ചെയ്തു. നോർത്ത് ഒരുമനയൂർ വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് പി കെ ഫസലുദീൻ അധ്യക്ഷത വഹിച്ചു. വി പി അലി, അബൂബക്കർ അമ്പലത്ത്, പി പി റഷീദ്, എൻ കെ അബ്ദുൽ ലത്തീഫ്, വി പി കബീർ, എ വി അലി, എൻ പി ഷാഹുൽ ഹമീദ്, പി പി അബ്ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. എ വി .കാസിം ഹാജി, പി ഖാദർ, എ കെ അബ്ദുൽ റഹ്മാൻ, എൻ പി മുഹമ്മദ് ഫഹദ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ടി വി അഷ്‌റഫ് സ്വാഗതവും നവീൻ നസീർ നന്ദിയും പറഞ്ഞു.

25 വർഷമായി നാട്ടിൽ ജീവ കാരുണ്യ-സാംസ്കാരിക പല മേഖലകളിലായി സഹായങ്ങൾ നൽകി അബുദാബിയിലും നാട്ടിലും പ്രവർത്തിച്ചു വരുന്ന സംഘടനയാണ് നോർത്ത് ഒരുമനയൂർ വെൽഫെയർ അസോസിയേഷൻ (നോവ അബുദാബി ).

Comments are closed.