Header

എന്‍ എസ് എസ് സമഗ്ര ആരോഗ്യ കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ : കര്‍മ്മശേഷി നശിപ്പിക്കുതും സമൂഹ പുരോഗതിക്ക് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നതുമായ ജീവിത ശൈലി രോഗങ്ങളില്‍ നിന്നും നായര്‍ സമുദായ അംഗങ്ങളെ മോചിപ്പിക്കുതിനുള്ള സമഗ്ര ആരോഗ്യ കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിച്ചതായി എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് പ്രൊഫ.വി.പി.ഹരിദാസ് പറഞ്ഞു. യൂണിയന്‍ നടപ്പിലാക്കുന്ന നമ്മുടെ ആരോഗ്യം പദ്ധതിയുടെ ചാവക്കാട് താലൂക്ക് തല ഉദ്ഘാടനം ഗുരുവായൂരില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. എന്‍.രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗ പ്രതിരോധ പരിശീലനം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഡോ.കെ.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. കുടുംബ ആരോഗ്യ സര്‍വ്വെ റിപോര്ട്ട് പ്രതിനിധിസംഭാംഗം അഡ്വ.സി.രാജഗോപാല്‍ ഏറ്റുവാങ്ങി. ജീവിതശൈലി രോഗങ്ങളും അവയുടെ പ്രതിരോധവും സംബന്ധിച്ച് ഡോ.ഉഷ ക്ലാസ്സെടുത്തു. യൂണിയന്‍ സെക്രട്ടറി കെ.മുരളീധരന്‍, കെ.ഗോപാലന്‍, ഡോ.വി.അച്യുതന്‍കുട്ടി, ടി.ഉണ്ണികൃഷ്ണന്‍, സി.കോമളവല്ലി, ജ്യോതി രവീന്ദ്രനാഥ്, അജയ് വംശീ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.