പോഷകാഹാര ബോധവൽക്കരണവും ജീവിത ശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു

ചാവക്കാട്: പൂക്കോട് ഹെൽത്ത് സെന്ററിൻ്റെ സഹകരണത്തോടെ താമരയൂർ ഇൻസൈറ്റ് സ്കൂളിൽ പോഷൺ പക്വഡ പോഷകാഹാര ബോധവൽക്കരണവും ജീവിത ശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. പോഷക ആഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ആരോഗ്യവും ക്ഷേമവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കിയ വരുന്ന പ്രോഗ്രമാണ് പോഷൺ പക്വഡ. പൂക്കോട് ജൂനിയർ ഹെൽത്ത് ഗ്രേഡ് 1 ഇൻസ്പെക്ടർ കെ അനിത ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് രക്ഷധികാരി സുരേഷ് കെ ബി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാരിദ ഹംസ പോഷൺ പക്വഡയുടെ സ്കൂൾ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. ആരോഗ്യവും പോഷക ആഹാരവും എന്ന വിഷയത്തെക്കുറിച്ചു കണ്ടാണശ്ശേരി

ആയുർവേദ ചികിത്സ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ കൃഷ്ണപ്രിയ ബോധവത്കരണം നടത്തി. രക്ഷിതാക്കളും സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ സെക്രട്ടറി സീനത്ത് റഷീദ് നന്ദി പറഞ്ഞു.

Comments are closed.