
ഗുരുവായൂര്‍: മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികനെ വീടിന് സമീപത്തെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ കുഞ്ഞുമോന്‍( 75) ആണ് മരിച്ചത്. ഓര്‍മ്മക്കുറവുള്ള ഇദ്ദേഹത്തെ ശനിയാഴ്ച രാവിലെ ആറരയോടെയാണ് വീട്ടില്‍ നിന്ന് കാണാതായത്. ബന്ധുക്കള്‍ ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ പത്തരയോടെ വീടിന് സമീപം മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സുബൈദയാണ് ഭാര്യ. സുധീര്‍, അമീര്‍, ഷെമീര്‍ എന്നിവര്‍ മക്കളാണ്

Comments are closed.