Header

വയോധികന്‍ കുളത്തില്‍ മരിച്ച നിലയില്‍

ഗുരുവായൂര്‍: വയോധികനെ വീട്ടുമുറ്റത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പുരാന്‍പടി കപ്പിയൂര്‍ നടുവട്ടം റോഡില്‍ ചിമ്പത്ത് പറമ്പത്ത് അപ്പു(88-കോലുണ്ണി)വാണ് മരിച്ചത്. കാവീട് പള്ളിക്ക് പുറകില്‍ കുമ്പില്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പ്രസാദ് മത്സ്യം വളര്‍ത്തുന്ന കുളം വലകെട്ടി മറച്ചിരിക്കുകയായിരുന്നു. വലപൊട്ടികിടക്കുന്നത് കണ്ട്  നോക്കിയപ്പോഴാണ് കുളത്തില്‍ മൃതദേഹം കണ്ടത്. കോലുവിനെ വ്യാഴാഴ്ച ഉച്ച മുതല്‍ കാണാനില്ലായിരുന്നു. നടക്കുന്നതിനിടയില്‍ അറിയാതെ കുളത്തില്‍ വീണതാകുമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഗുരുവായൂര്‍ എസ്.ഐ അനില്‍ കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു.

Comments are closed.