ആറ്റുപുറം സെന്റ് ആന്റണിസ് ചർച്ചിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാൾ 26 ന്

പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാളും, ഇടവകയിലെ സീനിയേഴ്‌സ് സംഗമവും ജനുവരി 26ന്.

26 ന് രാവിലെ 6.30നു ലദീഞ്ഞ്, തിരുന്നാൾ ദിവ്യ ബലി, നേർച്ച വിതരണം എന്നിവയുണ്ടാകും. ഫാദർ ഡെന്നീസ് മാറോക്കി ചടങ്ങുകൾക്ക് കർമ്മികനാകും. കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ സീനിയേഴ്‌സ് സംഗമം നടത്തും. മുതിർന്നവരേയും വിവാഹത്തിന്റെ അൻപതാം വർഷം ആഘോഷിക്കുന്നവരെയും ആദരിക്കും. സ്നേഹോപഹാരം വിതരണം, സ്നേഹ വിരുന്ന് എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.