mehandi new

മൂന്നാം വാർഷികത്തിൽ ലാസിയോ രണ്ടാം ആംബുലൻസ് മണത്തലയിൽ സേവനം ആരംഭിച്ചു

fairy tale

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് മൂന്നാം വാർഷികത്തോടനുബന്ധിച്ചു പുതുതായി ഇറക്കുന്ന രണ്ടാമത് ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം ചാവക്കാട് മണത്തലയിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു.

planet fashion

സെക്രട്ടറി പി എസ്‌ മുനീർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ കെഎച് താഹിർ സ്വാഗതവും ട്രഷറർ സി കെ രമേശ്‌ നന്ദിയും പറഞ്ഞു.

പ്രവാസി പ്രതിനിധി സിറാജ്‌, ട്രസ്റ്റ് അംഗങ്ങളായ നവാസ് വി എ,
കെ എച് ഷഫീക്, ടി എം ഷഫീക്ക്‌ തുടങ്ങിയവർ പങ്കെടുത്തു.

ഉത്ഘാടനതിനോടനുബന്ധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷനിലെ വിശപ്പ് രഹിത ചാവക്കാട് പദ്ധതിയിയിലേക്ക് ഉച്ചഭക്ഷണവും ചാവക്കാട് ആശുപത്രിയിലെ കോവിഡ് രോഗികൾക്കും വഴിയോരങ്ങളിൽ കഴിയുന്നവര്ക്കും ഭക്ഷണം നൽകി.
ആംബുലൻസ് നമ്പർ
8287 102 102
7356 101 101

Ma care dec ad

Comments are closed.