mehandi new

കാരുണ്യപ്രവർത്തിയിൽ ഒരോണാഘോഷം

fairy tale

planet fashion

പാവറട്ടി: വ്യത്യസ്തമായ ഓണാഘോഷവുമായി നിയമസേവന സ്ഥാപനമായ യുവറോണർ ഡോട്ട് ഇന്നിലെ (yourhonour.in)ജീവനക്കാർ. ഈ വർഷത്തെ ഓണാഘോഷത്തോടൊപ്പം തങ്ങളാൽ കഴിയുന്ന തുക പിരിച്ചെടുത്ത് വൃക്ക രോഗികളുടെ ചികിത്സയ്ക്ക് നൽകിയാണ് ഇവർ സമൂഹത്തിന് മാതൃകയായത്. പിരിച്ചെടുത്ത തുക പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂർ കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഹക്കീം ഇമ്പാർക്കിന് കൈമാറി. യുവറോണർ ഡോട്ട് ഇൻ ചെയർമാൻ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പ്രശസ്ത സിനിമാതാരങ്ങളായ രജനി, ടിറ്റോ പുത്തൂർ, മാത്യൂസ് പാവറട്ടി, ബിമിത ടിറ്റോ, രാധാകൃഷ്ണ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രസന്നൻ പാവറട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, മാധ്യമ പ്രവർത്തകരായ ജെബിൻ ജോസഫ്, ബിജോയ് പെരുമാട്ടിൽ സാരംഗി, ദിൽഷ മഹേഷ് എന്നിവർ സംബന്ധിച്ചു.

Macare health second

Comments are closed.