Header

ചാവക്കാട് ഹോട്ടലിൽ അൽഫാം മന്തിക്ക് ദുർഗന്ധം ചിക്കനിൽ പുഴു – ബർഗർ ബോട്ട് ഭക്ഷണ ശാല അടച്ചു പൂട്ടി

ചാവക്കാട് : പുതിയപാലത്തിനു സമീപമുള്ള ബർഗർ ബോട്ട് ഭക്ഷണ ശാലയിൽ നിന്നും വാങ്ങിയ അൽഫാം മന്തിക്ക് ദുർഗന്ധം പരിശോധനയിൽ ചിക്കനിൽ നിന്നും പുഴുക്കളെ കണ്ടെത്തി. ഇന്ന് മണത്തല നാലകത്ത് മുസ്ലിയം വീട്ടിൽ സിറാജുദ്ധീൻ വാങ്ങിയ അൽഫാം മന്തി വീട്ടിൽ ചെന്ന് അഴിച്ചു നോക്കിയപ്പോഴാണ് ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് ഭക്ഷണം തിരിച്ചെത്തിച്ച് പരാതിപ്പെടുകയും ആരോഗ്യ വിഭാഗത്തിൽ വിവരമറിയിക്കുകയുമായിരുന്നു.

ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ സക്കീർ ഹുസൈന്റെ നിർദേശ പ്രകാരം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശംബു, ദിനേശ് എന്നിവർ ബർഗർ ബോട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ചു കിലോ പഴകിയ മന്തിയും ഫ്രിഡ്ജിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള ചിക്കനും കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ചിക്കനിൽ നിന്നും പുഴുക്കളെയും കണ്ടെത്തി.

ഹോട്ടൽ പൂട്ടി സീല് വെച്ചു. കടയുടമക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.