mehandi new

സംസ്ഥാനതല ഏകദിന നിയമശില്പ്പശാല ഞായറാഴ്ച്ച

fairy tale

bar asociation press meet chavakkadചാവക്കാട് : അഭിഭാഷകര്‍ക്ക് തൊഴില്‍പരമായ പ്രാവീണ്യം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ, കൊച്ചി എം കെ നമ്പ്യാര്‍ അക്കാദമി, കേരള ബാര്‍ കൌണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനതല ഏകദിന ശില്പ്പശാല ഞായറാഴ്ച്ച ചേറ്റുവ രാജ ഐലാന്റില്‍ നടക്കുമെന്ന് ബാര്‍ കൗസില്‍ ഒഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ ടി എസ് അജിത് , ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ കെ ബി ഹരിദാസ്, ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ കെ എച്ച് അബ്ദുള്‍സമദ് , സെക്രട്ടറി അഡ്വ വി ബി ബിജു എിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .
രാവിലെ ഒന്‍പതിന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജസ്റ്റി ചെലമേശ്വര്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അഡ്വ മാനാന്‍ കുമാര്‍ മിശ്‌റ അധ്യക്ഷതവഹിക്കും. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അബ്രഹാം മാത്യു മുഖ്യ പ്രഭാഷണം നടത്തും. കേരള ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ അഡ്വ ഇ ഷാനവാസ് ഖാന്‍ , ബാര്‍ കൗസില്‍ ഓഫ് ഇന്ത്യ അംഗം അഡ്വ പി പ്രഭാകരന്‍ , ചാവക്കാട് സബ് ജഡ്ജ് കെ എ ഹരികുമാര്‍, ജൂനിയര്‍ ലോയേര്‍സ് കമ്മിറ്റി ചെയര്‍മാന്‍ പി സന്തോഷ് കുമാര്‍, ആള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ എം ഡി സുമന്ത് ചിറ്റാലി നാഗ്പൂര്‍ എിവര്‍ പ്രസംഗിക്കും.
ജസ്റ്റിസ് അബ്രഹാം മാത്യ, അഡ്വ. ഡോ. എസ് വി ജോഗ റാവു ബാംഗ്‌ളൂരു, അഡ്വ അസഫ് അലി എന്നിവര്‍ വിവിധ ക്രിമിനല്‍ നിയമങ്ങളിലെ നൂതന പ്രവണതകള്‍ എന്നീ വിഷയങ്ങളെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തും. നിയമവിദഗ്ധന്‍ എന്‍ ആര്‍ മാധവമേനോന്‍ മോഡറേറ്ററായിരിക്കും. ഉച്ചകഴിഞ്ഞ് ആര്യോഗ്യ മേഖലകളെ ബാധിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും എന്നവിഷയത്തില്‍ അഡ്വ എം ആര്‍ രാജേന്ദ്രന്‍നായര്‍, അഡ്വ എസ് എസ് രാജീവ് എന്നിവര്‍ ക്‌ളാസെടുക്കും . നിയമ പുസ്തകങ്ങളും , സര്‍ട്ടിഫിക്കറ്റും ശില്പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അഖിലേന്ത്യ തലത്തില്‍നടത്തു ഇത്തരം ശില്പ്പശാലകള്‍ കേരളത്തില്‍ അപൂര്‍വമായേ നടക്കാറുള്ളൂവെതിനാല്‍ കേരളത്തിലെ അഭിഭാഷകര്‍ ഈ അപൂര്‍വ അവസരം പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Jan oushadi muthuvatur

Comments are closed.