mehandi new

ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ട അഞ്ചുപേരിൽ രണ്ടുപേരെ രക്ഷിച്ചു, രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

fairy tale

ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ട അഞ്ചുപേരിൽ രണ്ടുപേരെ രക്ഷിച്ചു, രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. വടക്കൂട്ട് ആലിപ്പരി മോഹനൻ മകൻ സരിൻ(20), ചക്കരവീട്ടിൽ സുബ്രഹ്മണ്യൻ മകൻ കണ്ണൻ(20) എന്നിവരാണ് രക്ഷപ്പെട്ടത്.

planet fashion

വലിയകത്തു ജനാർദ്ദനൻ മകൻ ജിഷ്ണു (23), കരിമ്പാച്ചൻ സുബ്രഹ്മന്ന്യൻ മകൻ ജഗനാഥൻ(19) എന്നിവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

ബ്ലാങ്ങാട് കോളനിപ്പടി ബീച്ചിൽ അഞ്ചുപേരാണ് തിരയിൽ പെട്ടത്. ഒരാളുടെ മൃതദേഹമാണ് ലഭിച്ചത്. ചാവക്കാട് ഓട്ടോ ഡ്രൈവറായ കുമാരൻപടി സ്വദേശി ചക്കര ബാബു മകൻ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു (17) ആണ് മരിച്ചത്.

ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം.

തീരത്ത് ഫുട്ബോൾ കളിക്കുന്നതിടെ കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ജഗനാഥൻ തിരയിൽ പെട്ടത്. രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും കുഴിപ്പൻ തിരയിൽ അകപ്പെടുകയായിരൂന്നു. കണ്ണൻ നീന്തി കയറുന്നത് കണ്ട് മിൻപിടുത്ത തൊഴിലാളികൾ രക്ഷ പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സരിനെയും തൊഴിലാളികൾ രക്ഷപെടുത്തി.
തൊഴിലാളികളും കോസ്റ്റ് ഗാർഡും തിരദേശ പോലിസും നടത്തിയ തിരച്ചിലിൽ വിഷ്ണുണുവിൻ്റെ മൃതദേഹവും കണ്ടെത്തി.
മറ്റു രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തി.

തീരദേശ പോലിസ്, ഫയർഫോഴ്‌സ്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരാണ് തിരച്ചിൽ നടത്തുന്നത്. കോസ്റ്റ് ഗാർഡ് ഹെലിക്കോപ്റ്ററും തീരദേശ പൊലിസും മത്സ്യതൊഴിലാളികളും അമ്പതിലധികം ബോട്ടുകളിലും തിരച്ചിൽ നടത്തുന്നു.
കെ വി അബ്ദുൽഖാദർ എം എൽ എ, ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ, കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി വി ഉമ്മർ കുഞ്ഞി, തഹസിൽദാർ സി എം രാജേഷ്, ചാവക്കാട് പൊലിസ് എസ് എസ് ഒ അനിൽകുമാർ ടി മേപ്പള്ളി എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Ma care dec ad

Comments are closed.