mehandi new

ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു മരിച്ചത് ചക്കര ബാബു മകൻ വിഷ്ണു (17) ഒരാൾ രക്ഷപെട്ടു, രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

fairy tale

ബ്ലാങ്ങാട് : ബ്ലാങ്ങാട് കോളനിപ്പടി ബീച്ചിൽ തിരയിൽ പെട്ടത് നാലു പേര്. ഒരാളുടെ മൃതദേഹമാണ് ലഭിച്ചത്. കുമാരൻപടി സ്വദേശി ചക്കര ബാബു മകൻ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു (17) ആണ് മരിച്ചത്.

planet fashion

വടക്കൂട്ട് ആലിപ്പരി മോഹനൻ മകൻ സരിൻ ആണ് രക്ഷപ്പെട്ടത്.

വലിയകത്തു ജനാർദ്ദനൻ മകൻ ജിഷ്ണു, കരിമ്പാച്ചൻ സുബ്രഹ്മന്ന്യൻ മകൻ ജഗനാഥൻ എന്നിവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

മത്സ്യബന്ധനത്തിനിടെ വള്ളക്കാർക്കാണ് സിറിനെയും വിഷ്ണു വിന്റെ ബോഡിയും ലഭിച്ചത്. തുടർന്ന് മറ്റു രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തി.

തീരദേശ പോലിസ്, ഫയർഫോഴ്‌സ്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരാണ് തിരച്ചിൽ നടത്തുന്നത്.
ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽഖാദർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ സംഭവസ്ഥലത്തുണ്ട്.

ഇന്ന് രാവിലെ നാലുപേരും ക്രിക്കറ്റ് കളിക്കാൻ എത്തിയതാണെന്നു പറയുന്നു. കടലിൽ പോയ പന്തെടുക്കാനുള്ള ശ്രമത്തിൽ തിരയിൽപെട്ടു പോവുകയായിരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.