mehandi banner desktop
Chavakkad online

ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണം: ആദ്യഘട്ട നഷ്ടപരിഹാര തുക വിതരണം ചെയ്തു

Ft

ചാവക്കാട്: ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട നഷ്ടപരിഹാര തുക വിതരണം ചെയ്തു. ആവശ്യമായ രേഖകൾ പൂർണ്ണമായി സമർപ്പിച്ച 12 ഭൂവുടമകൾക്കായി ആകെ 1,20,11,186 രൂപയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. ചാവക്കാട് നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് ആകെ 56 കക്ഷികൾക്കാണ് ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം ലഭിക്കേണ്ടത്. കിഫ്ബി പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകുന്നതിനായി 11 കോടി രൂപ അക്വിസിഷൻ ഓഫീസറായ സ്പെഷ്യൽ തഹസിൽദാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. മുപ്പതിലധികം ആളുകൾ ഇതിനകം ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും, ഇവയുടെ പരിശോധന വേഗത്തിൽ പൂർത്തിയാക്കി ബാക്കിയുള്ള മുഴുവൻ പേർക്കും ഉടൻ തുക വിതരണം ചെയ്യുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.
നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, ഡെപ്യൂട്ടി കലക്ടർ ടി.ബി. ബിന്ദു, സ്പെഷ്യൽ തഹസിൽദാർ എം എഫ് ഗീവർ, കെ.ആർ.എഫ്.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ. പ്രസാദ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എച്ച്. സലാം, യതീന്ദ്രദാസ്, രഞ്ജിത്ത് കുമാർ, സഫൂറ ബക്കർ, ലിഷ മാത്രംകോട്, കൗൺസിലർ കെ.എ. വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.

Jan oushadi

Comments are closed.