mehandi new

പുന്നയിൽ നിന്നും മൂന്നു കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ മറ്റൊരാൾ ഓടി രക്ഷപെട്ടു

fairy tale

ചാവക്കാട് : പുന്ന വലിയപറമ്പിൽ കറുപ്പം വീട്ടിൽ ബഷീറിന്റെ മകൻ ഷാമിലിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
വില്പനക്ക് വേണ്ടി കഞ്ചാവ് ചെറുപേക്കറ്റുകൾ ആക്കിക്കൊണ്ടിരുക്കെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഷാമിൽ ന്റെ സുഹൃത്ത് പേരകം സ്വദേശി വൈശ്യം വീട്ടിൽ ഷക്കീർ (27)പോലീസിന്റെ പിടിയിലായി. ഷാമിൽ ഓടി രക്ഷപെട്ടു.

planet fashion

ഷാമിൽ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. പുന്ന ഭാഗങ്ങളിൽ നിരവധി ചെറുപ്പക്കാർ ഇവരുടെ പക്കൽ നിന്നും ലഹരി മരുന്നുകൾ വാങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

മേഖലയിൽ പ്രതികളുമായി ബന്ധപ്പെട്ട് കഞ്ചാവ് ലോബി പ്രവർത്തിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനയും അറസ്റ്റും ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

ഒന്നാം പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രതി ഉടൻ തന്നെ കസ്റ്റഡിയിൽ ആവുമെന്നും ചാവക്കാട് പോലീസ് അറിയിച്ചു.

Unani banner ad

Comments are closed.