ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി റംസാൻ കിറ്റ് വിതരണം നടത്തി

പുന്നയൂർക്കുളം: അണ്ടത്തോട് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം നടത്തി. അണ്ടത്തോട് നടന്ന പരിപാടിയിൽ രക്ഷാധികാരി എ.എം. അലാവുദ്ധീൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രിയേഷ്, മൂസ ആലത്തയിൽ, കെബീർ തെങ്ങിൽ, അലി പുതുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ഒരു കുടുംബത്തിന് ആവശ്യമായ വിവിധ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തുന്നതാണ് കിറ്റുകൾ. ഫിറോസ്, റാഫി, അബുതാഹിർ, സജീൽ തുടങ്ങിയ നേതൃത്വം നൽകി.

Comments are closed.