mehandi new

തീരമേഖലയിലെ കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Arrest Noushad Kanchav Caseചാവക്കാട്: തീരമേഖലയിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാൾ പിടിയിൽ.
അകലാട് കൊട്ടിലിങ്ങല്‍ നൗഷാദിനെയാണ് (കണ്ണൂസ്- 36) വാടാനപ്പിള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അകലാട്, എടക്കഴിയൂര്‍, മൂന്നൈനി, നായാടി കോളനി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് പൊതികളിലാക്കി ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. വില്‍പ്പനക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. കഞ്ചാവ് കേസിൽ ഇയാൾ പല പ്രാവശ്യം പിടിക്കപ്പെട്ടിട്ടുണ്ട്. മേഖലയിലെ കഞ്ചാവ് മാഫിയയുടെ മുഖ്യ കണ്ണിയാണിയാൾ. എന്നാൽ ഇയാൾക്ക് കഞ്ചാവ് ലഭിക്കുന്നിതിന്റെ ഉറവിടം മുമ്പെന്ന പോലെ ഇത്തവണയും ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ലെന്നതിൽ നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. പങ്കജാക്ഷന്‍, പ്രിവന്റീവ് ഓഫീസര്‍ എം.ജി. അനൂപ്കുമാര്‍, പി.വി.ബെന്നി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി.രാജേഷ്, ജെയ്‌സണ്‍.പി.ദേവസ്സി, പി.എ. വിനോജ്, ഇ.സി. സന്തോഷ്, ടി.ജെ. ജോജോ, വി. ജി. ഗിരീഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് നൗഷാദിനെ പിടികൂടിയത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.