mehandi new

മറുപടി കേൾക്കാതെ പ്രതിപക്ഷ അംഗങ്ങൾ ബജറ്റ് ചർച്ചയിൽ നിന്നും ഇറങ്ങി പോയത് ജനാധിപത്യ വിരുദ്ധം – ഷീജ പ്രശാന്ത്

fairy tale

ചാവക്കാട് : നഗരസഭ ബജറ്റ് ചർച്ചക്കുള്ള മറുപടി കേൾക്കാതെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് പറഞ്ഞു. 9 പ്രതിപക്ഷ കൗൺസിലർമാരിൽ 7 പേരാണ് യോഗത്തിൽ ഹാജരായത്. ഈ 7 പേർക്കും ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിന് അവസരവും ഇഷ്ടാനുസരണം സമയവും അനുവദിച്ചു. എന്നാൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞതോടെ 7 പേരും ഇറങ്ങി പോവുകയാണ് ഉണ്ടായത്. മുഴുവൻ കൗൺസിലർമാരും ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്നതിനും വൈസ് ചെയർമാന്റെ മറുപടി പ്രസംഗത്തിനും മുൻപ് പ്രതിപക്ഷ കൗൺസിലർമാർ ഇറങ്ങിപ്പോയത് ബാലിശവും ധാർമ്മികതക്ക് നിരക്കാത്തതുമായ നടപടിയാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.

Jan oushadi muthuvatur

Comments are closed.