ഫ്ളിപ് കാർട്ടിൽ വാച്ച് ഓർഡർ ചെയ്തു കാത്തിരുന്നു കിട്ടിയത് കാർഡ്ബോർഡ് കഷ്ണം
ചാവക്കാട് : പ്രമുഖ ഓൺലൈൻ വ്യാപാരികളായ ഫ്ളിപ്കാർട്ട് വഴി സ്മാർട്ട് വാച്ച് ഓർഡർ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥക്ക് ലഭിച്ചത് കാർഡ്ബോർഡ് കഷ്ണം. തിരുവത്ര സ്വദേശിയായ പേള ആദിലിനാണ് ഈ ദുരനുഭവം.
കഴിഞ്ഞ പതിനേഴാം തിയ്യതിയാണ് ഫ്ളിപ്കാർട്ട് വഴി അറുന്നൂറ് രൂപ വിലയുള്ള M5 ബാൻഡ് സ്മാർട്ട് വാച്ച് ആദിൽ ഓർഡർ ചെയ്തത്. കേഷ് ഓൺ ഡെലിവറിയായി ബുക്ക് ചെയ്ത ഓർഡർ ഇന്നാണ് ലഭിച്ചത്. പണം നൽകി ബോക്സ് സ്വീകരിച്ച ആദിൽ അമ്മാമൻ അയ്യൂബിന്റെ വീട്ടിലെത്തി വീട്ടുകാരെല്ലാം ചേർന്ന് സന്തോഷത്തോടെയാണ് ബോക്സ് തുറന്നത്. പാക്കറ്റ് പൊട്ടിച്ചതോടെ എല്ലാവരുടെയും മുഖം മ്ലാനമായി. വാച്ചിന് പകരം മടക്കിവെച്ച ഒരു കാർഡ്‌ബോർഡ് കഷ്ണം മാത്രം.
സഹോദരിയുടെ മകൻ പറ്റിക്കപെട്ട വിവരം അയ്യൂബ് ഫെസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ഫ്ളിപ് കാർട്ടിനെതിരെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. പ്രമുഖ ഓൺലൈൻ മാർക്കറ്റിങ് കമ്പനിയായ ഫ്ളിപ് കാർട്ട് നെതിരെ കൺസ്യൂമർ കോർട്ടിൽ പരാതി നൽകാനാണ് തീരുമാനം.
Comments are closed.