mehandi banner desktop
Chavakkad online

പച്ചക്കറി കൃഷിക്ക് മൺചട്ടി വിതരണം ചെയ്തു

Ft

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം പച്ചക്കറി കൃഷിക്കായി മൺചട്ടി വിതരണം പദ്ധതിയുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അദ്ധ്യക്ഷത വഹിച്ചു.

Jan oushadi

പദ്ധതി പ്രകാരം ആയിരത്തി അഞ്ഞൂറ് രൂപ വില വരുന്ന 854 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഒരു യൂണിറ്റിൽ 10 മൺ ചട്ടികളും, ആവശ്യമായ പോട്ടിങ് മിശ്രിതം, പച്ചക്കറി തൈകൾ എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
375 രൂപ ഗുണഭോക്തൃ വിഹിതവും ബാക്കി തുക നഗരസഭ പദ്ധതി വിഹിതമായി നൽകുകയുമാണ് ചെയ്യുന്നത്.

ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാഹിന സലീം, മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ കൗൺസിലർ മാരും ചടങ്ങിൽ സംബന്ധിച്ചു.

അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ അനിറോസ് ഇ. പി. റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡെൽസൻ കെ ഡേവിസ് നന്ദി പറഞ്ഞു.

Comments are closed.