ഗുരുവായൂരിൽ ബോൺ നതാലേ ഘോഷയാത്രയും ഫ്ലേഷ്‌മോബും സംഘടിപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് സാന്താക്ളോസുമാരും, അലങ്കരിച്ച പുൽക്കൂടും, പ്ലോട്ടുകളും, പാരമ്പര്യ ക്രിസ്തീയ വേഷം ധരിച്ച അമ്മമാരും അണിനിരന്ന ബോൺ നതാലേ ഘോഷയാത്രയും ഫ്ലേഷ്‌മോബും സംഘടിപ്പിച്ചു. ഗുരുവായൂർ സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ ഘോഷയാത്ര ഫ്ളാഗ്ഓഫ് ചെയ്തു.
സമാപന സമ്മേളനം ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മനുഷ്യരുടെ ഐക്യവും കൂട്ടായ്മയുമാണ് ലോകത്തിന്റെ എല്ലാ പുരോഗതിയുടെയും പുറകിലെ ശക്തിയെന്നും, സ്നേഹവും ഐക്യവും സാഹോദര്യവും എല്ലാകാലത്തെക്കാൾ അധികമായി ഈ കാലഘട്ടത്തിൽ നമ്മുക്കിടയിൽ ഊട്ടിയുറപ്പിക്കാൻ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കഴിയട്ടേയെന്ന് അദ്ദേഹം പറഞ്ഞു.
വികാരി ഫാദർ പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു. ട്രൂസ്റ്റിമാരായ ബാബുരാജൻ ഒ.സി, ലോറൻസ് നീലങ്കാവിൽ, പ്രിൻസൻ തരകൻ, കേന്ദ്രസമിതി കൺവീനർ പി ഐ ലാസർ മാസ്റ്റർ, സെക്രട്ടറി ജോഷിമോഹൻ എന്നിവർ നേതൃത്വം നൽകി.
Comments are closed.