mehandi new

നാഷണൽ ഹുദാ സെൻട്രൽ സ്കൂളിലെ കിൻഡർഗാർട്ടൻ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി സംഘടിപ്പിച്ചു

fairy tale

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂളിലെ കിൻഡർഗാർട്ടൻ ( ഫ്ലൈ ഹൈ) വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി  സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സുലൈമാൻ അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു.

planet fashion

വിദ്യാർത്ഥികളായ ആയത്ത്, സെമ മർവ, ഹാനിയ എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. വൈസ് പ്രിൻസിപ്പൽ  സി.സന്ധ്യ സ്വാഗത പ്രസംഗം നിർവഹിച്ചു. മാനേജർ അബൂബക്കർ ഹാജി, പി.ടി.സി ചെയർപേഴ്സൺ ഐഷാബി, വൈസ് ചെയർമാൻ ഫൈസൽ ഉസ്മാൻ, ജോയിന്റ് സെക്രട്ടറി ബിൻസി എന്നിവർ ആശംസകൾ അറിയിച്ചു. ഫ്ലൈ ഹൈ എച്. ഒ .സി   ഷാജിത എ.എ നന്ദി പ്രസംഗം നടത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാഗത നൃത്തം ശ്രദ്ധേയമായി.

Macare 25 mar

Comments are closed.