Header

സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസക്തി ഗ്രാമീണ വായനശാലയും മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായാണ് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സങ്കടിപ്പിച്ചത്.
മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാലയിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ പദ്മജ ടീച്ചർ അധ്യക്ഷത വഹിച്ചു.

കെ വി സന്തോഷ്‌, കെ എൻ മനോജ്‌, കൗൺസിലർ മാരായ രമ്യ ബിനേഷ്, ഗിരിജ പ്രസാദ്, ലൈബ്രേറിയാൻ ഡെയ്സി സുനിൽ എന്നിവർ സംസാരിച്ചു.
സിമി ടീച്ചർ, സിനി സജീഷ്, ഷീന, രാമദാസ്, കെ എൻ സുബ്രമുണ്യൻ, കെ എൻ മധുരാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വായനശാലയുടെ പരിസര പ്രദേശങ്ങൾ ഉൾപ്പെടുന്ന ചാവക്കാട് നഗരസഭയിലെ 24, 25′ 26 വാർഡുകളിൽ നിന്നായി നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
കേമ്പിൽ നിന്നും തിരഞ്ഞെടുത്ത തിമിര രോഗികൾക്കുള്ള സൗജന്യ ശസ്ത്രക്രിയ മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ച് പിന്നീട് നടക്കും.

thahani steels

Comments are closed.