Header

കേരളം ഭരിക്കുന്നത് അഴിമതി ദിനചര്യയാക്കിയ സർക്കാർ – പുന്നയൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക് യു ഡി എഫ് മാർച്ച്‌

ചാവക്കാട്: അഴിമതി ദിനചരൃയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു. പുന്നയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നികുതികൾ കുത്തനെ കൂട്ടുകയും അതോടപ്പം ബിൽഡിംഗ് പെർമിറ്റുകൾ അനുവദിക്കുന്നതിൽ ജനങ്ങളെ പിഴിയുകയും ചെയ്യുന്നു. പഞ്ചായത്തുകളുടെ പ്രവർത്തനം പോലും ഇന്ന് താറുമാറായിരുക്കുകയാണ്. പഞ്ചായത്തുകൾക്ക് ഗവർമെന്റ് നൽകേണ്ട പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു കൊടുക്കാതിരിക്കുകയും അതുവഴി 1121 കോടി രൂപ സർക്കാർ പിടിച്ചു വെച്ചിരിക്കുകയുമാണ്.
എ ഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ കോടികളുടെ അഴിമതിയാണ് കേരളത്തിൽ നടത്തിയിട്ടുള്ളത്. കെൽട്രോൺ എന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനത്തെ മുന്നിൽ നിറുത്തി ഈ മേഖലയിൽ മുൻ പരിചയമില്ലാത്ത കമ്പനികൾക്കാണ് സബ് കോൺട്രാക്ട് നൽകിയിട്ടുള്ളത്. ഇതിലൂടെ വമ്പിച്ച അഴിമതിയാണ് സർക്കാർ നടത്തിയിട്ടുള്ളത്.
പെട്രോൾ ഉൽപന്നങ്ങൾക്ക് 2 രൂപ കൂടി വർദ്ധിപ്പിച്ചതിലൂടെ എല്ലാ നിതൃപയോഗ സാധനങ്ങൾക്കും വില വർദ്ധിച്ചിരിക്കുന്നു. 1600 കോടി രൂപ കടമെടുത്ത് കെ റൈൽ കൊണ്ട് വരുന്നു. ഇതെല്ലാം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

യൂഡി എഫ് ചെയർമാൻ ഐ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ എം കുഞ്ഞിമുഹമ്മദ് സ്വാഗതം പറഞ്ഞു. ഡി സി സി സെക്രട്ടറി എം വി ഹൈദറലി, ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് ആർ പി ബഷീർ, ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി അഷറഫ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഉമ്മർ മുക്കണ്ടത്ത്, വൈസ് പ്രസിഡണ്ട് ആർ വി മുഹമ്മദ് കുട്ടി, മൽസൃ തൊഴിലാളി കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് സി വി സുരേന്ദ്രൻ, മൺഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം വി ഷക്കീർ എന്നിവർ പ്രസംഗിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉസ്മാൻ എടയൂർ നന്ദി പറഞ്ഞു.

മുനാഷ് മച്ചിങ്ങൾ, നബീസക്കുട്ടി വലിയകത്ത്, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ആയിശ, പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ പുളിക്കൽ, സെക്രട്ടറി എം കെ ഷെഹർബാൻ, മഹിളാകോൺഗ്രസ്സ് മൺഡലം പ്രസിഡണ്ട് രേമവതി, യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി മൊയ്തീൻഷാ പള്ളത്ത് , യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് മന്ദലംകുന്ന്, പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി സി മുഹമ്മദലി, കെ എം സി സി നേതാക്കളായ ജമാൽ മനയത്ത്, മുജീബ്, പഞ്ചായത്ത് നേതാക്കളായ അബ്ദുൽ സലീം കുന്നംമ്പത്ത്, ഫൈസൽ കുന്നംമ്പത്ത്, ബാദുഷ എം കെ സി, നസീർ പി എ, നിസ്സാർ മൂത്തേടത്ത്, സി ജബ്ബാർ, കെ പി നൗഷാദ്, കബീർ ഫൈസി, ബിൻസി റഫീക്, ഷെരീഫ, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ്‌ നസീമ ഹമീദ്, അബ്ദുൽ റസാക് കെ കെ, വനിത ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്‌ സൈനബി സത്താർ, ഫൈസൽ തഹാനി എന്നിവർ നേതൃത്വം നൽകി.

thahani steels

Comments are closed.