ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം: ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് 6,7 വാർഡുകൾ സംയുക്തമായി കടപ്പുറം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കീഴിൽ നേത്ര പരിശോധനയും ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും സങ്കടിപ്പിച്ചു. വട്ടേക്കാട് നാട്ടുവേദി സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഷിത കെ ഉൽഘാടനം നിർവഹിച്ചു. ക്ഷേമകാര്യ ചെയർമാൻ മൻസൂർ അലി വി പി അധ്യക്ഷത വഹിച്ചു. നാട്ടുവേദി സാംസ്‌കാരിക നിലയം പ്രസിഡന്റ് ശെനിൽ ആർ പി ആശംസകൾ അറിയിച്ചു. ഡോക്ടർ മർസൂക് ക്യാമ്പിനെ കുറിച്ച് വിശദീകരണം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയ് നന്ദി പറഞ്ഞു.

ആശാവർക്കർ വി നഫീസകുട്ടി, ആരോഗ്യ പ്രവർത്തകർ, ക്ലബ്ബ് അംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു. വാർഡ് മെമ്പർ എ വി അബ്ദുൽ ഗഫൂർ നേതൃത്വം നൽകി.

Comments are closed.