mehandi new

ഒരു വർഷം ഒരു ലക്ഷം സംരംഭം -ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു

fairy tale

planet fashion

ചാവക്കാട് : സംരംഭ വർഷത്തിന്റെ ഭാഗമായി “എന്റെ സംരംഭം നാടിന്റെ അഭിമാനം-ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിക്ക് കീഴിൽ
വ്യവസായ വാണിജ്യ വകുപ്പും ചാവക്കാട് നഗരസഭയും സംയുക്തമായി ലോൺ/ലൈസൻസ്/സബ്സിഡി മേള സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ഹാളിൽ നടന്ന മേള നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ കെ മുബാറക്ക് അധ്യക്ഷത വഹിച്ചു.
മേളയിൽ സംരംഭക വർഷത്തിൽ സർക്കാർ സ്കീമുകളിൽ സാമ്പത്തിക സഹായം നേടിയവർക്കുള്ള മൊത്തം പതിന്നാലു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയുടെ സാങ്ക്ഷൻ ലെറ്റർ കൈമാറ്റവും, വിവിധ ലൈസൻസ് വിതരണവും നടന്നു.

വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷാഹിന സലിം, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ. വി, കൗൺസിലർ മാരായ എം. ആർ. രാധാകൃഷ്ണൻ, കെ. വി സത്താർ എന്നിവർ ആശംസകളറിയിച്ചു.നഗരസഭ കൗൺസിലർമാർ, ഫെഡറൽ ബാങ്ക് , സൗത്ത് ഇന്ത്യൻ ബാങ്ക്, സഹകരണ ബാങ്ക്, കനറ ബാങ്ക്, കാത്തലിക്ക് സിറിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സിറ്റി യൂണിയൻ ബാങ്ക്, ഇസാഫ്, കേരള ബാങ്ക് പ്രതിനിധികൾ പങ്കെടുത്തു. ചാവക്കാട് താലൂക് വ്യവസായ വികസന ഓഫീസർ ബിന്നിമോൻ വി സി പദ്ധതി വിശദീകരണം നടത്തി. എൻ യു എൽ എം സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ് പദ്ധതികെള കുറിച്ച് ബോധവത്ക്കരിച്ചു.
ചാവക്കാട് നഗരസഭ വ്യവസായ വികസന ഓഫീസർ നവ്യ രാമചന്ദ്രൻ, വ്യവസായ വകുപ്പു ഇന്റേൺസ് അഞ്ജു സുനിൽ, സനിത ആന്റണി എന്നിവർ നേതൃത്വം നൽകി.
പുതിയ സംരംഭകർക്കായി സർക്കാർ സ്കീമുകളുടെ സംശയനിവാരണത്തിനും, കെ സ്വിഫ്റ്റ്, ഉദയം രെജിസ്‌ട്രേഷനും വേണ്ടി ഹെല്പ് ഡെസ്‌ക്ക് മേളയിൽ ഒരുക്കിയിരുന്നു. ചാവക്കാട് നഗരസഭ സെക്രട്ടറി കെ.ബി.വിശ്വനാഥൻ നന്ദി അറിയിച്ചു.

Ma care dec ad

Comments are closed.