mehandi banner desktop
Chavakkad online

ചാവക്കാട് മെഡിക്കൽ ഷോപ്പ് കുത്തിതുറന്ന് മോഷണം – ഒരുലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപ്പെട്ടു

Ft

ചാവക്കാട് : മെഡിക്കൽ ഷോപ്പ് കുത്തിതുറന്നു പണം കവർന്നു. ചാവക്കാട് ആശുപത്രി റോഡിന് സമീപം പ്രവർത്തിക്കുന്ന വി കെയർ മെഡിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്. ഒരു ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപ്പെട്ടതായി മെഡിക്കൽ ഷോപ്പ് ഉടമസ്ഥർ പറഞ്ഞു.

Jan oushadi

ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് കവർച്ച നടന്നിട്ടുള്ളത്. കടയുടെ ഷട്ടർ കുത്തിപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മുകളിലത്തെ നിലയിൽ കയറി ഓഫീസിലെ മേശയുടെ പൂട്ട് പൊളിച്ചാണ് മേശയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി എൺപതിനായിരം രൂപ കവർന്നിട്ടുള്ളത്.
ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസി ക്യാമറ ദൃശ്യങ്ങൾ പരിശോദിച്ചു വരുന്നു.

Comments are closed.