mehandi new

പാചകവാതക വിതരണം: തൊഴിലാളികൾക്ക് കോവിഡ് – വാക്സിനില്ല ആനുകൂല്യങ്ങളില്ല – നിവൃത്തിയില്ലെങ്കിൽ വിതരണം നിർത്തിവെക്കും

fairy tale

ചാവക്കാട്: കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പാചക വാതക വിതരണ തൊഴിലാളികൾ ആശങ്കയിൽ. കോവിഡ് വാക്‌സിന്റെ ആദ്യഡോസ് കിട്ടുന്നതിനായി ഈ മേഖലയിലെ തൊഴിലാളികൾക്ക് പ്രഥമ പരിഗണന നൽകണമെന്ന് കാണിച്ച് ജില്ല കളക്ടർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നാളിതുവരെയായി ഒരു തൊഴിലാളിക്കുപോലും വാക്‌സിൻ നൽകിയിട്ടില്ല.

planet fashion

ചാവക്കാട് മേഖലയിലെ ഗ്യാസ് ഏജൻസിയിലെ മൂന്ന് തൊഴിലാളികൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഏജൻസി അടച്ചിടേണ്ട സ്ഥിതിയിലാണ്. ലോക്ക് ഡൗൺ കാലമായതിനാൽ ഈ മേഖലയിലെ തൊഴിലാളികൾക്ക് ജോലിക്ക് വരുമ്പോഴും പോകുമ്പോഴും പോലീസിൽ നിന്നും ആക്ഷേപം നേരിടേണ്ടി വരുന്നു.

കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ വീടുകളിൽ ഗ്യാസ് വിതരണം ചെയ്യാൻ പോലീസ് അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതിന്റെ പേരിൽ ജനങ്ങളുമായി വഴക്കിടേണ്ട സാഹചര്യവുമുണ്ട്.

മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും പിൻബലത്തിൽ മാത്രം ജോലിചെയ്യുന്ന പാചക വാതക വിതരണത്തൊഴിലാളികൾക്ക് കോവിഡ് ബാധിച്ചാലോ മരണപ്പെട്ടാലോ യാതൊരുവിധ ആനുകൂല്യങ്ങളും ഇല്ല.

ലോക് ഡൗൺ കാലത്ത് വീടുകളിൽ അത്യാവശ്യമായ പാചക വാതകം എത്തിക്കുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്നും നിഷേധാത്മകമായ നിലപാട് തുടരുകയാണെങ്കിൽ വിതരണം നിറുത്തിവെക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും തൊഴിലാളികൾ ചൂണ്ടി കാണിക്കുന്നു.

Jan oushadi muthuvatur

Comments are closed.