mehandi new

ചാവക്കാട് പന്ത്രണ്ട് വാർഡുകളിൽ ഗുരുവായൂർ നാല് ഒരുമനയൂർ പഞ്ചായത്ത്‌ പൂർണ്ണമായും അതിതീവ്ര ലോക്ക്ഡൗൺ

fairy tale

ചാവക്കാട് : ചാവക്കാട് ടൗൺ ഉൾപ്പെടെ നഗരസഭയിലെ പന്ത്രണ്ട് വാർഡുകളിൽ അതിതീവ്ര ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ. പ്രതിവാര രോഗബാധ നിരക്കനുസരിച്ച് (weekly infection population ratio) ആണ് പുതിയ നിയന്ത്രണ മേഖലകൾ കളക്ടർ പ്രഖ്യാപിച്ചത്.

planet fashion

ഗുരുവായൂർ നഗരസഭയിൽ നാല് വാർഡുകളിലും ഒരുമനയൂർ പഞ്ചായത്ത്‌ പൂർണ്ണമായും ഡി കാറ്റഗറി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും.

അതിതീവ്ര ലോക്ഡൗണ്‍ നിയന്ത്രണ പ്രദേശങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കും അനുവദനീയമായ ആളുകള്‍ക്കുമല്ലാതെ മറ്റാര്‍ക്കും അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം അനുവദിക്കില്ല.

ചാവക്കാട് നഗരസഭയിലെ വാർഡ്‌ 2 ഗ്രാമക്കുളം,
വാർഡ്‌ 10 ഓവുങ്ങൽ,
വാർഡ്‌ 12 പാലയൂർ ഈസ്റ്റ്,
വാർഡ്‌ 14 പാലയൂർ,
വാർഡ്‌ 15 പാലയൂർ വെസ്റ്റ്‌,
വാർഡ്‌ 16 ചാവക്കാട് ടൗൺ,
വാർഡ്‌ 23 ബ്ലാങ്ങാട് ബീച്ച്,
വാർഡ്‌ 24 ദ്വാരക ബീച്ച്,
വാർഡ്‌ 25 പുളിച്ചിറ കെട്ട് വെസ്റ്റ്,
വാർഡ്‌ 28 പുത്തൻകടപ്പുറം സൗത്ത്,
വാർഡ്‌ 30 പുതിയറ,
വാർഡ്‌ 31തിരുവത്ര.

ഗുരുവായൂർ നഗരസഭയിലെ വാർഡ്‌ 9 വിളക്കാട്ടു പാടം,
വാർഡ്‌ 11 ചക്കംകണ്ടം,
വാർഡ്‌ 19 കാരക്കാട്,
വാർഡ്‌ 39 പേരകം എന്നീ വാർഡുകളും ഒരുമനയൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടുത്ത ബുധനാഴ്ച വരെ അതിതീവ്ര ലോക്ഡൗണ്‍ നിയന്ത്രണപരിധിയിൽ ഉൾപ്പെടുത്തി.

Ma care dec ad

Comments are closed.