mehandi new

ചാവക്കാട് നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിലും രാഷ്ട്രീയം

fairy tale

ചാവക്കാട്: നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിൽ ഭരണപക്ഷം രാഷ്ട്രീയം കളിക്കുന്നതായി യു ഡി എഫ് കൗൺസിലർമാർ ജില്ലാ കലക്ടർക്ക് പരാതി നൽകി.

planet fashion

നിലവിൽ യു ഡി എഫ് കൗൺസിലർമാർ ഉള്ള ഒൻപത് വർഡുകളിൽ മാത്രമാണ് രാഷ്ട്രീയമില്ലാതെ പൊതുപ്രവർത്തകരെയെല്ലാം ഉൾപ്പെടുത്തി ആർ ആർ ടി വളണ്ടിയൻമാരെ നിയമിച്ചതെന്നും മറ്റു മുഴുവൻ വാർഡുകളിലും സി.പി.എം പാർട്ടി പ്രവർത്തകർ മാത്രമാണ് ആർ ആർ ടിയിലുള്ളതെന്നുമാണ് ആരോപണം. ഇത് തികച്ചും ഏകാധിപത്യ നടപടിയാണെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതാവ് കെ വി സത്താറിൻ്റെ നേതൃത്വത്തിൽ യു ഡി എഫ് കൗൺസിലർമാർ കളക്ടർക്ക് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം പതിമൂന്നാം വാർഡിൽ സമാന വിഷയം ഉന്നയിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌ പാലയൂർ ഉൾപ്പെടെ വാർഡിലെ നിരവധി പേർ ജില്ലാ കലക്ടർക്ക് മെയിൽ അയച്ചിരുന്നു.

Jan oushadi muthuvatur

Comments are closed.