mehandi banner desktop
Chavakkad online

ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

Ft

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ വി കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ അതിഥിയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അഷിത പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  കെ വി രവീന്ദ്രൻ, ഇ ടി ഫിലോമിന, മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, നസീർ മൂപ്പിൽ, ബിന്ദുചന്ദ്രൻ, കെ ജെ ചാക്കോ, കൃഷി ഓഫീസർ എമിലി, സെക്രട്ടറി സാബിറ, സി ഡി എസ് മെമ്പർമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ,  കർഷകർ എന്നിവർ പങ്കെടുത്തു.

Jan oushadi

Comments are closed.