mehandi new

ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ യോഗ വാരാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചു

fairy tale

ഒരുമനയൂർ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗ വാരാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചു. ആയുർവേദ ഡോക്ടർ ലിറ്റിടോം മഴക്കാലരോഗങ്ങള കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ക്ലാസെടുത്തു. ബൈജു എം പി യോഗ ഡെമോൺസ്ട്രേഷൻ നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  അഷിത കെ മുഖ്യ  അതിഥിയായി.  വൈസ് പ്രസിഡണ്ട് കെ വി  കബീർ, സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ ഇ ടി ഫിലോമിന ടീച്ചർ,  കെ വി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, പഞ്ചായത്ത്‌ മെമ്പർമാരായ നഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജുഫയർ, വി. സി ഷാഹിബാൻ, കെ ജെ ചാക്കോ, എന്നിവർസംസാരിച്ചു. മെഡിക്കൽ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു.

Macare 25 mar

Comments are closed.