ഒരുമനയൂർ ഹോമിയോ ആശുപത്രി ഉദ്ഘാടനം നാളെ

ചാവക്കാട് : ഒരു മനയൂർ പഞ്ചായത്ത് 11-ാം വാർഡിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപത്തായി ആരംഭിക്കുന്ന ഹോമിയോ ഡിസ്പെൻസറി നാളെ തുറക്കും. 10/09/24 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് അധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. സെക്രട്ടറി ആർ ശശികുമാർ,മെഡിക്കൽ ഓഫിസർ ഡോ. ശ്രുതി എം ശിവൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Comments are closed.