ഒരുമനയൂർ ജനകീയ ആക്ഷൻ കൗൺസിൽ ഫലസ്തീൻ ഐക്യദാർഢ്യം – മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു
ഒരുമനയൂർ : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ഒരുമനയൂർ ദേശീയ പാതയിൽ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. സംവിധായകനും സാമൂഹിക സാംസ്‌കാരിക നായകനുമായ പി. ടി. കുഞ്ഞുമുഹമ്മദ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കണ്ണികളായി ഒരുമനയൂർ ഒറ്റത്തെങ്ങ് മുതൽ മൂന്നാംകല്ല് വരെ മനുഷ്യ ചങ്ങല തീർത്തു. തുടർന്നു നടന്ന പൊതുയോഗം പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പല രാജ്യങ്ങളുടെയും ഗൂഡാലോചനയുടെ ഭാഗമായാണ് ഇസ്രാഈൽ എന്ന രാജ്യം ഉണ്ടായതെന്നും കൊടും ക്രൂരത നടക്കുമ്പോൾ ലോക രാജ്യങ്ങൾ നോക്കുത്തിയായി നിൽക്കുകയാണെന്നും പി. ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.
ജനകീയ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് പി. കെ. ഫസലുദ്ധീൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി പി. പി. അബൂബക്കർ സ്വാഗതവും, ഒരുമനയൂർ പ്രതിനിധി പി. അബ്ദുൽ ഗഫൂർ, വിവിധ രാഷ്ട്രീയ നേതാക്കളായ ഫൈസൽ ഉസ്മാൻ, യഹ്‌യ മന്നലാംകുന്ന്, പി. അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. ജനകീയ ആക്ഷൻ കൗൺസിൽ ട്രെഷറർ പി. എം. യഹ്‌യ നന്ദി പറഞ്ഞു. നൗഷാദ് മംഗോ മാക്സ, നിഖിൽ മല്ലുകർഷകൻ, കെ. വി.ഷിഹാബ്, സുബൈർ ദുൽഹൻ, എ. പി. ഷാജഹാൻ, ഇ. കെ.അബ്ദുൽ റസാഖ്, ഗഫൂർ മരക്കാട്ടിൽ, വി.പി.അലി, ഉസ്മാൻ മരക്കാട്ടിൽ, മുഹ്സിൻ മുബാറക്, അഗസ്റ്റിൻ ഫ്രാൻസിസ്, പി.ഒ. ഷബീർ, ഇ.എം.കെ. സൈഫുദീൻ, പി. പി. റഷീദ്, വി.എ.മുഹമ്മദ്, ടി. വി. അഷറഫ്, ശിഫ ബഷീർ, പി. ആർ. ഷുഹൈബ്, കെ. വി.ഫിറോസ് എന്നിവർ നേതൃത്വം നൽകി.
Comments are closed.