mehandi new

ഒരുമനയൂർ തിരുനാളിന് നാളെ വർണമഴയോടെ സമാപനം

fairy tale

ഒരുമനയൂർ : ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാളിന് തുടക്കമായി. തിരുനാളിന്റെ ഭാഗമായി ഇന്ന്  ജപമാല, ലദീഞ്ഞ്,  നൊവേന, പ്രസുദേന്തി വാഴ്ച്ച എന്നിവയുണ്ടായി. രൂപം എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. ചേറ്റുപുഴ കാർമ്മൽ ആശ്രമം റവ. ഫാദർ ഷിജിൻ അക്കര കാർമികത്വം വഹിച്ചു. തുടർന്ന് മെഗാ ബാൻഡ് മേളം അരങ്ങേറി. റവ. ഫാദർ ജോവി കുണ്ടുകുളങ്ങര, കൈക്കാരന്മാരായ ഇ. എഫ് ജോസഫ്, റോസി ജോൺസൺ, സാജി ടോണി, കൺവീനർമാരായ ഇ. വി. ജോയ്, കെ. ജെ. ചാക്കോ, ഇ. കെ. ജോസ്,  ഇ.എ. ജോണി, ഇ.ജെ. ജോഷി, എ. ടി. ജോബി, ഇ. പി. കുര്യാക്കോസ്  എന്നിവർ നേതൃത്വം നൽകി. 

planet fashion

തിരുനാൾ   ആഘോഷമായ നാളെ രാവിലെ പത്തിന്  തിരുനാൾ പാട്ടു കുർബാന  നടക്കും. തൃശൂർ ലൂർദ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ.ഫാദർ ജിജോ എടക്കളത്തൂർ കാർമികത്വം വഹിക്കും.  തുടർന്ന്   തിരുനാൾ പ്രദക്ഷിണവും   വർണ്ണ മഴയും ഉണ്ടാകും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.