mehandi new

ജി എൻ സായി ബാബക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനത്തിന് തുടക്കം

fairy tale

പ്രിവിലേജുകളില്ലാത്ത മനുഷ്യന് നീതി ലഭിക്കാത്ത സാമൂഹിക സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് –  എം കെ അസ്‌ലം

പുന്നയൂർക്കുളം: ഫാഷിസ്റ്റ് ഭരണകൂടം വേട്ടയാടി അന്യായമായി തടങ്കലിൽ പാർപ്പിച്ച അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജി എൻ സായി ബാബയുടെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം അനുശോചിച്ചു. വീൽ ചെയറിൽ കഴിയുമ്പോഴും പരിമിതികൾ മറന്ന് നീതിക്കു വേണ്ടി നിലകൊണ്ട സായിബാബ പൗരാവകാശ പ്രവർത്തകർക്ക് നിത്യപ്രചോദനവും മാതൃകയുമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഹുസൈൻ അണ്ടത്തോട് അനുശോചന പ്രമേയം അവതരിപ്പിച്ചു. 

പ്രിവിലേജുകളില്ലാത്ത മനുഷ്യന് നീതി ലഭിക്കാത്ത സാമൂഹിക സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് വെൽവെയർ പാർട്ടി തൃശൂർ ജില്ലാപ്രസിഡണ്ട് എം കെ അസ്‌ലം അഭിപ്രായപ്പെട്ടു. വെൽഫെയർപാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലും ഉദ്യോഗതലത്തിലും അടിസ്ഥാന വർഗ്ഗങ്ങൾക്ക് തുല്ല്യനീതി  എന്നത് പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയിലില്ല. ജാതി സെൻസസിനെക്കുറിച്ച് പറയുമ്പോൾ ബി ജെ പി യും ഇടതുപക്ഷവും  വലതുപക്ഷവും ഒരുപോലെ അസ്വസ്ഥരാണ്.  ജനപക്ഷരാഷ്ട്രീയത്തിൻ്റെ പ്രസക്തി കൂടുതൽ പ്രസക്തമാണെന്നും  അസ്‌ലം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് സാദിഖ് തറയിൽ അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി എം അബ്ദുൾ കരീം റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ അക്ബർ, നദീറ കുഞ്ഞു മുഹമ്മദ്, റഖീബ് തറയിൽ, മുസ്തഫ കമാൽ, ലുബ്ന ബക്കർ എന്നിവർ സംസാരിച്ചു.

Claps

Comments are closed.