ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ തിരുന്നാളിന് കൊടിയേറി

ഒരുമനയൂർ : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും തിരുന്നാളിന് കൊടിയേറി. വാടാനപ്പള്ളി വികാരി റവ.ഫാദർ ഏബിൾ ചിറമ്മൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. റവ. ഫാദർ ജോവി കുണ്ടുകുളങ്ങര, കൈക്കാരന്മാരായ ഇ.എഫ് ജോസഫ്, റോസി ജോൺസൺ, സാജി ടോണി, കൺവീനർമാരായ ഇ. വി. ജോയ്, കെ. ജെ. ചാക്കോ, ഇ. കെ. ജോസ്, ഇ. എ. ജോണി, ഇ.ജെ. ജോഷി, എ. ടി. ജോബി, ഇ.പി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 12, 13 തീയതികളിലാണ് പെരുന്നാൾ ആഘോഷിക്കുക. എല്ലാദിവസവും വൈകിട്ട് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Comments are closed.