mehandi new

മെറിറ്റ് ഡേ ആഘോഷിച്ചു

fairy tale

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 2024-25 മെറിറ്റ് ഡേ “വാൻഗ്വാഡ് അച്ചീവേഴ്‌സ് സമ്മിറ്റ് ” വിപുലമായി ആഘോഷിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ ആക്ടിംഗ് ചെയർമാൻ ഇ. എം മുഹമ്മദ് അമീൻ മുഖ്യപ്രഭാഷണം നടത്തി.

planet fashion

സെക്രട്ടറി എ.ടി മുസ്തഫ, അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, പി.ടി.സി ഭാരവാഹികളായ ഫൈസൽ ഉസ്മാൻ, ബിൻസി ഷിഹാബ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പത്താം ക്ലാസ്, പ്ലസ് ടു, പ്രൈമറി, സെക്കൻഡറി പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ലീപ്, ഹിക്മ സംസ്ഥാന റാങ്ക് ജേതാക്കളെയും , കഴിഞ്ഞ അധ്യയന വർഷത്തിലെ അക്കാദമിക് രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.എ ബഷീർ സ്വാഗതവും, വൈസ് പ്രിൻസിപ്പാൾ സി സന്ധ്യ നന്ദിയും പറഞ്ഞു.

Comments are closed.