ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ മാസ് 25″ പ്രദർശനം സംഘടിപ്പിച്ചു

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ മാത് സ്, ആൻ്റിക് ആൻഡ് സയൻസ് എക്സിബിഷൻ “മാസ് 25” പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ടി. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. പത്തോളം സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനം അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ സന്ദർശിച്ചു.

പ്രിൻസിപ്പൽ അബ്ദുൽ ബഷീർ, അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, വൈസ് പ്രിൻസിപ്പൽ സി സന്ധ്യ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് പ്രിൻസിപ്പൽ സമ്മാനങ്ങൾ വിതരണം ചെയ്തു. നാഷണൽ ഹുദാ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും തായ്‌ലൻഡ് മഹീഡോൾ യൂണിവേഴ്സിറ്റി ഗവേഷകനുമായ ഡോക്ടർ മസ്റൂർ സി പൂക്കില്ലത്ത് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

Comments are closed.