ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു

ഗുരുവായൂർ : കുരിശുമരണത്തിനും ഉത്ഥാനത്തിനും മുന്നോടിയായി യേശുവിൻറെ രാജകീയ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു. തിരുവെങ്കിടം എ.എൽ.പി സ്കൂളിൽ നിന്നാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് കുരുത്തോലകളുമായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഓശാന പ്രദക്ഷിണം നടന്നു.

തിരുകർമ്മങ്ങൾക്ക് വികാരി ഫാദർ പ്രിന്റോ കുളങ്ങര കാർമികനായി. കൈക്കാരന്മാരായ ഒ. സി. ബാബുരാജൻ, എൻ. കെ. ലോറൻസ്, പ്രിൻസൻ തരകൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.