പാലയുരിൽ ജാഗരണ പദയാത്രകൾ എത്തി – കൽ കുരിശിൽ തിരി തെളിഞ്ഞു

പാലയൂർ : വിശുദ്ധ കുരിശും ജപമാലയും പ്രാർത്ഥനാമന്ത്രങ്ങളുമായി വിശ്വാസികൾ എത്തിയതോടെ പാലയൂർ ജാഗരണ പദയാത്രകൾക്ക് തുടക്കമായി. വലിയ നോമ്പിലെ വെള്ളിയാഴ്ചകളിൽ രാത്രിയിൽ നടത്തുന്ന ജാഗരണ പദയാത്രയക്ക് ആരംഭം കുറിച്ച് വെള്ളിയാഴ്ച തൃശൂർ ബസിലക്കയിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. സെന്റ. വിൻസെന്റ് ഡി പോൾ,ടീച്ചേഴ്സ് ഗിൽഡ്, മറ്റം, ഒല്ലൂർ, വേലൂർ, ചേലക്കര ഫൊറോനകൾ എന്നിവർ അണിനിരന്ന തൃശൂർ പദയാത്രക്ക് തീർത്ഥാടനം ജനറൽ കൺവീനർ ഫാ.ജോസഫ് വൈക്കാടൻ, ഷിബു കാഞ്ഞിരത്തിങ്കൽ, രഞ്ജിത്ത് പോൾ എന്നിവർ നേതൃത്വം നൽകി.

തൃശൂർ ബസിലിക്കയിൽ നിന്ന് പ്രധാന ജാഗരണ പദയാത്ര ആരംഭിച്ചതോടൊപ്പം വിവിധ ഇടവകളിൽ നിന്നും വികാരിമാരുടെ നേതൃത്വത്തിലും പദയാത്രകൾ ആരംഭിച്ചു. ഒരു മനയൂർ, പേരകം, കാവീട്, കോട്ടപ്പടി, ബ്രഹ്മക്കുളം, ഗുരുവായൂർ, പാവറട്ടി, ചിറ്റാട്ടുകര, മണലൂർ, തൊയക്കാവ്, ചൂണ്ടൽ തുടങ്ങി നിരവധി പള്ളികളിൽ നിന്ന് പദയാത്രകളായി വിശ്വാസികൾ ഇന്ന് പുലെർച്ച വരെ എത്തി ചേർന്നു. പുലർച്ചെ അർപ്പിച്ച ദിവ്യബലിയോടെ പദയാത്രക്ക് സമാപനമായി.
തീർത്ഥകേന്ദ്രം ആർച്ച് പ്രിസ്റ്റ് റവ.ഡോ. ഡേവീസ് കണ്ണമ്പുഴ, സഹ വികാരി ഫാ ക്ലിന്റ് പാണെങ്ങാടൻ, ട്രസ്റ്റിന്മാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ, സേവ്യർ വാകയിൽ, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, ടി ജെ ഷാജു , സി.എൽ ജേക്കബ്, ലിസ്സി ജേക്കബ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

Comments are closed.