mehandi new

കിടപ്പ് രോഗികൾക്ക് ഡേ കെയർ സൗകര്യം; കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു – ചാവക്കാട് പാലിയേറ്റീവ്…

ഒരുമനയൂർ : ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റ്‌ എ. വി. മുഷ്ത്താഖ് അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്നു ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി എ. സി. ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. വി.

എൽ എസ് എസ് വിജയി അഥീനക്ക് സ്കൂളിന്റെ ആദരം

പുന്നയൂർക്കുളം :  ജി.എം.എൽ.പി സ്കൂളിലെ എൽ എസ് എസ് വിജയിയായ കെ അഥീനയെ അനുമോദിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്  ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.

ലഹരിക്കെതിരെ യോഗ

ഒരുമനയൂർ : അന്തരാഷ്ട്ര യോഗ വാരാചരണം ഒരുമനയൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം  ഇസ്ലാമിക്‌ സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിക്കെതിരെ യോഗ എന്ന സന്ദേശം ഉയർത്തി നടത്തിയ പരിപാടി നാഷണൽ ആയുഷ് മിഷൻ, ഇസ്ലാമിക്‌ വി എച് എസ് സ്കൂളിലെ എൻ എസ് എസ് വിഭാഗം, സി ജി സി സി

മെറിറ്റ് ഡേ ആഘോഷിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 2024-25 മെറിറ്റ് ഡേ "വാൻഗ്വാഡ് അച്ചീവേഴ്‌സ് സമ്മിറ്റ് " വിപുലമായി ആഘോഷിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ യോഗ ദിനം ആചരിച്ചു

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ യോഗദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എ എം എ ഐ തൃശൂർ ഡിസ്ട്രിക്ട് വനിതാ കമ്മിറ്റി കൺവീന ഷഹാന ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ

ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം സംഘടിപ്പിച്ചു. സംഗീത തൽപരരായ, ചാവക്കാട് താലൂക്കിലെ ജീവനക്കാരും വിരമിച്ചവരും ഇവിടെനിന്ന് സ്ഥലം മാറിപ്പോയവരും ഉൾപ്പെടുന്ന സാംസ്കാരിക കൂട്ടായ്മയാണ് ചാവക്കാട് താലൂക്ക് മ്യൂസിക്

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : നഗരസഭ മുപ്പതാം വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. തിരുവത്ര പുതിയറയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത

അഞ്ചങ്ങാടി ദുരിതാശ്വാസ കേമ്പ് ജില്ലാ കളക്ടർ സന്ദർശിച്ചു

കടപ്പുറം : ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ അകപ്പെട്ടതിനെ തുടർന്ന് അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി, പുന്നയൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ

അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിന് വെട്ടേറ്റു

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിന് വെട്ടേറ്റു. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി നവാസ് (36) നാണ് വെട്ടേറ്റത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സാമ്പത്തിക ഇടപാട് സംബന്ധമായ കാര്യങ്ങൾ സംസാരിക്കുന്നതിനുവേണ്ടി ശനിയാഴ്ച

തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു – താത്കാലിക ആശ്വാസധനം…

ചാവക്കാട് :  ചാവക്കാട് തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ