Sign in
Sign in
Recover your password.
A password will be e-mailed to you.
വേനൽ ചൂടിന് ആശ്വാസം പകർന്ന് ചാവക്കാട് സ്റ്റാൻഡിൽ നഗരസഭ തണ്ണീർപന്തൽ ഒരുക്കി
ചാവക്കാട് : ബസ് സ്റ്റാന്റിലെത്തുന്ന പൊതുജനങ്ങൾക്ക് ആശ്വാസമായി ചാവക്കാട് നഗരസഭ തണ്ണീർപന്തൽ ഒരുക്കി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. കെ മുബാറക്, വിവിധ സ്ഥിരസമിതി അധ്യക്ഷന്മാരായ ബുഷറ ലത്തീഫ്, പ്രസന്ന!-->…
തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അജ്മാനിൽ നിര്യാതനായി
ചാവക്കാട്: പുത്തൻ കടപ്പുറം ജുമാമസ്ജിദിനു കിഴക്ക് വശം താമസിക്കുന്ന ആലുങ്ങൽ ഖാലിദ് മകൻ ഷാഹുൽ ഹമീദ് (53) അജ്മാനിൽ നിര്യാതനായി. അജ്മാനിലെ സ്വന്തം (പാർട്ണർ) സ്ഥാപനത്തിൽ ജോലിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട ഷാഹുൽ ഹമീദിനെ തൊട്ടടുത്തുള്ള!-->…

സിദ്ധാർത്ഥിൻ്റെ കുടുംബത്തിനു നീതിക്കായി പൊരുതുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്ഗ്രസ്…
ഗുരുവായൂർ : വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ അരും കൊല ചെയ്യപ്പെട്ട സിദ്ധാർത്ഥിൻ്റെ കുടുംബത്തിനു നീതിക്കായി അനന്തപുരിയിൽ നിരാഹാരം അനുഷ്ഠിക്കുന്ന, യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂടത്തിനും, കെ എസ് യു സംസ്ഥാന പ്രസിഡൻ്റ്!-->…
ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പ്രവർത്തനം ആഗോളതലത്തിൽ തടസപ്പെട്ടു : അക്കൗണ്ടുകൾ ലോഗൗട്ട് ആയി
ഫേസ്ബുക്കിന്റേയും ഇൻസ്റാഗ്രാമിന്റെയും പ്രവർത്തനം തടസപ്പെട്ടു. അക്കൗണ്ടുകൾ സ്വയം ലോഗൗട്ട് ആവുകയാണ് ചെയ്തത്. 8:45 മുതൽ തുടങ്ങിയ പ്രശ്നം ഇപ്പോഴും തുടരുകയാണ്. ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേഡ് തെറ്റാണെന്ന തരത്തിലാണ് പറയുന്നതെന്ന് ഉപയോക്താക്കൾ!-->…

ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു
ഗുരുവായൂര്‍ : ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നും പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു!-->…
അംഗൻവാടി നിയമനത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ധർണ നടത്തി
ഗുരുവായൂർ : നഗരസഭയിലെ അംഗണവാടി വർക്കർമാരുടെയും ഹെൽപ്പർ മാരുടെയും നിയമനത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ മഹിളാ കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ മഹിളാ!-->…

ഗുരുവായൂർ ക്ലാപ്‌സ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ്…
ഗുരുവായൂർ : ക്ലാപ്‌സ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. എഴുത്തുകാരനും അധ്യാപകനുമായ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. മോണ്ടിസോറി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.!-->…
ലഹരി മാഫിയയുടെ കെണികൾ ഉപയോഗത്തിന്റെ അപകടം – വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തി
തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിലെ വിദ്യാർഥികൾക്ക് മുനക്കകടവ് കോസ്റ്റൽ എസ് ഐ ലോഫിരാജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചും, ലഹരി!-->…

എസ് വൈ എസ് സാന്ത്വനം ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. സംഘടനയുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതിന്റ ഭാഗമായിട്ടാണ് ചലഞ്ച് നടത്തിയത്. നാൽപത്തി ഒന്ന് യൂണിറ്റുകളിലായി നൂറോളം നിത്യരോഗികൾ,!-->…
വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ ‘ഉണർവ്വ്’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി
വെളിയങ്കോട്: വിദ്യാർഥികൾക്കും സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഉണർവ്വ്' സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി. മത്സരപരീക്ഷകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ!-->…
