Sign in
Sign in
Recover your password.
A password will be e-mailed to you.
അതിരാവിലെ മുട്ടയും പാലും വെജ്ജും നോണും ഉൾപ്പെടെ ആറുനേരം ഭക്ഷണം – കായികോത്സവ ഭക്ഷണശാല…
ചാവക്കാട് : 65ാം സംസ്ഥാന സ്കൂൾ കായികമേള ഭക്ഷണശാല സജീവമായി. ചപ്പാത്തിയും സ്വദിഷ്ടമായ നാളികേരം അരച്ച കോഴിക്കറിയും വെജിറ്റബിൾ കുറുമയും വിളമ്പി രാത്രി തന്നെ ഭക്ഷണശാല സജീവമായി.ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് എ സി മൊയ്തീൻ എം എൽ എ ഭക്ഷണശാലയിൽ പാൽ!-->…
അഗ്നിയെത്തി – നാളെ തീപകരും
കുന്ദംകുളം : അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നുമാരംഭിച്ച ദീപശിഖാ പ്രയാണം കുന്ദംകുളം എത്തി.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഐ എം വിജയന് കൈമാറിയാണ് ദീപശിഖാ പ്രയാണം!-->…
കായികോത്സവം – ആദ്യ സംഘത്തെ മധുരം നൽകി സ്വീകരിച്ചു
കുന്ദംകുളം : അഞ്ചു ദിവസങ്ങളിലായി കുന്ദംകുളം നടക്കുന്ന കായികോത്സവത്തിൽ പങ്കെടുക്കാനെത്തിയ ആദ്യ സംഘത്തെ മധുരം നൽകി സ്വീകരിച്ചു. കാസർഗോഡ് പാലാവയൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിലെ ഇരുപത്തിയൊന്നംഗ സംഘത്തെ ഹാരമണിയിച്ചും മധുരം നൽകിയും എ സി!-->…
സംസ്ഥാന കായികോത്സവം – നാടുണർത്തി വിളംബര ജാഥ
കുന്ദംകുളം : നാളെ മുതൽ ഒക്ടോബർ 20 വരെ കുന്ദംകുളത്ത് നടക്കാനിരിക്കുന്ന സംസ്ഥാന കായികോത്സവത്തിന്റെ വിളംബര ജാഥ നടത്തി. രാവിലെ പത്ത് മണിക്ക് കുന്ദംകുളം ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച നഗരം ചുറ്റി സീനിയർ സ്പോർട്സ് ഗ്രൗണ്ടിൽ എത്തി.
ചെണ്ട!-->!-->!-->…
കൗമാരക്കുതിപ്പിന് കാതോർത്ത് കുന്ദംകുളം – സംസ്ഥാന കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി
കുന്നംകുളം : സംസ്ഥാന കായികമേളയ്ക്ക് കുന്നംകുളത്ത് ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് സംസ്ഥാന കായികമേള നടക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂർ!-->…
മധുരസ്മരണയിൽ മണത്തല – സ്നേഹകൂട്ടായ്മയിലേക്ക് വിദ്യാര്ഥികള് ഒഴുകിയെത്തി
ചാവക്കാട്: “മണത്തല സ്കൂളും മധുരസ്മരണകളും' വ്യത്യസ്ഥ തലമുറകളുടെ സംഗമ വേദിയായി മണത്തല സ്കൂൾ.സ്നേഹകൂട്ടായ്മയിലേക്ക് പൂർവ്വ വിദ്യാർഥികൾ ഒഴുകിയെത്തി. ഗ്ലോബല് അലൂമിനി ഗവ.എച്ച്എസ്എസ് മണത്തലയുടെ നേതൃത്വത്തിലാണ് വിദ്യാലയത്തില് നിന്നു!-->…
ഇടിമിന്നലിൽ വ്യാപക നാശം
ചാവക്കാട് : മേഖലയിൽ വ്യാപക നാശം വിതച്ച് ഇടിമിന്നൽ. ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കാണ് നാശ്നഷ്ടങ്ങൾ സംഭവിച്ചത്.തിരുവത്ര, എടക്കഴിയൂർ, തെക്കേ പുന്നയൂർ എന്നിവിടങ്ങളിലാണ് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട്!-->…
കടൽ കൊള്ളക്കെതിരെ കടൽസംരക്ഷണ ശൃംഖല – തൃശൂർ ജില്ലാ തീരമേഖലയിൽ നാളെ
ചാവക്കാട്: കടൽ കൊള്ളക്കെതിരെ കേരളതീരത്ത് കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിക്കുന്നു. തൃശൂർ ജില്ലയിലെ കടൽ തീരത്ത് നാളെ കടൽസംരക്ഷണ ശൃംഖല തീർക്കും. കടലിലെ മണ്ണും ധാതു സമ്പത്തും കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ നൽകുന്ന കേന്ദ്ര ഗവണ്മെന്റിന്റെ!-->…
കാന വൃത്തിയാക്കൽ സമരം മാറ്റിവെച്ചു – എം എൽ എ ഉറപ്പ് നൽകി : ചാവക്കാട് ചേറ്റുവ റോഡ് ആക്ഷന്…
ഒരുമനയൂർ : എൻ. എച്ച്.66 ദേശീയ പാത ജനകീയ ആക്ഷൻ കൗൺസിൽ കാന വൃത്തിയാക്കൽ പ്രതിഷേധ സമരം തത്കാലികമായി മാറ്റിവെച്ചു.ദേശീയ പാത ജനകീയ സമര സമിതി ഭാരവാഹികളുമായി ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. എൻ. കെ. അക്ബർ നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്ന്!-->…
കാണാതായ കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
പുന്നയൂർക്കുളം: രണ്ട് ദിവസം മുൻപ് കാണാതായ കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ കോടത്തൂർ പരേതനായ കൃഷ്ണന്റെ മകൻ റിജേഷ് (47) നെയാണ് വീടിനു സമീപമുള്ള ക്ഷേത്രവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മര കച്ചവടക്കാരനായ ഇയാളെ!-->…