mehandi new

നിർധനരായ 35 പെൺകുട്ടികൾക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു

ചാവക്കാട് : മണത്തല മഹല്ല് നിർധന വിവാഹ സഹായ സമിതിയുടെ നേതൃത്വത്തിൽ മഹല്ലിൽ നിന്നും തിരഞ്ഞെടുത്ത 35 നിർധനരായ പെൺകുട്ടികൾക്കുളള വിവാഹ ധന സഹായം വിതരണം ചെയ്തു. എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാൻ പി. കെ. ഇസ്മാഈൽ അദ്ധ്യക്ഷത

പട്ടാപകൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു

തിരുവത്ര : പരിഹാര മാർഗ്ഗങ്ങളില്ല. തെരുവ് നായ് ശല്യം തുടരുന്നു. ചാവക്കാട് തിരുവത്ര ചെങ്കോട്ട നഗറിൽ പട്ടാപകൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു.ഹുസ്സൻപുരയ്ക്കൽ ഷരീഫ,തെരുവത്ത് മൊയ്തു എന്നിവരുടെ ആടുകളെയാണ് ഇന്ന് ഉച്ചയോടെ തെരുവ് നായ്ക്കൾ

മന്ദലാകുന്ന് ജി. എഫ്. യു.പി സ്കൂളിൽ പി. എസ്.സി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മന്ദലാംകുന്ന് : മന്ദലാംകുന്ന് ജി. എഫ്. യു. പി സ്കൂളിൽ ഉദ്യോഗാർത്ഥികൾക്കായി പി. എസ്. സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറുമായ പി. എം ഹംസ ഉദ്ഘാടനം

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരി (31 )യെ തിരഞ്ഞെടുത്തുഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി

സൈക്കിൾ റാലി നാളെ ബ്ലാങ്ങാട് ബീച്ച് ശുചീകരണവും – ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2

ചാവക്കാട് : ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2 ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. നാളെ രാവിലെ ഒൻപതു മണിക്ക് ബ്ലാങ്ങാട് ബീച്ച് ശുചീകരണ പ്രവർത്തികൾ ആരംഭിക്കും. അതിനു മുന്നോടിയായി നാളെ ഞായറാഴ്ച്ച

പന്തി വരയും പിന്നാമ്പുറ വരയും – പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം…

തിരുവത്ര : ചാവക്കാട് ബി ആർ.സി യുടെ നേതൃത്വത്തിൽ പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.

നേരത്തെ അറിയിച്ചില്ല കുടിശിക അമിതഭാരം – ഹരിത കർമ്മസേനയുടെ ആറു മാസത്തെ യൂസർ ഫീ കുടിശിക…

ചാവക്കാട് : ഹരിതകർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്ന് നിർബന്ധിതമായി ഫീ ഈടാക്കാനുള്ള സർക്കാറിന്റെ അറിയിപ്പ് ചാവക്കാട് നഗരസഭ യഥാ സമയം ജനങ്ങളെ അറിയിച്ചില്ലെന്ന് ആരോപണം.മാർച്ച് മാസം അവസാനമാണ് വിഷയ സംബന്ധമായ സർക്കാരിന്റെ ഉത്തരവ് വന്നത്.

ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും കുടിശ്ശിക കണക്കാക്കി ഈടാക്കും

ചാവക്കാട് : ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും, കുടിശ്ശിക വരുത്തിയവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശികയാക്കി കണക്കാക്കി ഈടാക്കുവാൻ തീരുമാനിച്ചു. ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ചാവക്കാട് നഗരസഭ

നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിന്ന് ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാംഘട്ട ക്യാമ്പയിൻ തുടങ്ങി

ചാവക്കാട് : നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ക്യാമ്പയിൻ ഇന്ത്യൻ സ്വച്ഛത ലീഗിന്റെ രണ്ടാം ഘട്ടപ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി

മണത്തലയിൽ മൊബൈൽ ടവറിനെതിരെ പ്രതിഷേധം

മണത്തല : ചാവക്കാട് നഗരസഭ വാർഡ്‌ 19 ൽ മൊബൈൽ ടവർ വരുന്നതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ ഫൈസൽ കാനംപുള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വലാ സംഘടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മൊബൈൽ ടവർ ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കാൻ