mehandi new

മന്ദലാംകുന്ന് ബൈക്കിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനട യാത്രികൻ മരിച്ചു

പുന്നയൂർക്കുളം : മന്ദലാംകുന്ന് പാലത്തിനു കിഴക്ക് ഭാഗം വെട്ടിപ്പുഴയിൽ റോഡുമുറിഞ്ഞ് കടക്കവേ ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനട യാത്രികൻ മരിച്ചു. വെട്ടിപ്പുഴ സ്വദേശി പരേതനായ കടവിൽ കുഞ്ഞു മകൻ പറയരിക്കൽ ചാക്കോളായിൽ പി.സി ആലി

വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് – പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട് : വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാവക്കാട് ഓവുങ്ങൽ ചാവക്കാട് കൾച്ചർ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി

തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂൾ ഹൈടെക് ആകുന്നു : ഒരു കോടി രൂപ അനുവദിച്ചു

ചാവക്കാട് : ഒമ്പത് പതിറ്റാണ്ടിലധികം പഴക്കം ചെന്ന തിരുവത്ര കുഞ്ചേരി ഗവൺമെന്റ് എൽപി സ്കൂള്‍ ഹൈടെക് ആകുന്നു. സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി കില-കിഫ് ബി

കാർഷിക ബാങ്ക് പുതിയ ഭരണ സമിതിക്ക് യൂത്ത് കോൺഗ്രസ്സ് സ്വീകരണം

ചാവക്കാട് : താലൂക്ക് പ്രാഥമിക കാർഷിക സഹകരണ വികസന ബാങ്ക് ഭരണസമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എച് എം നൗഫൽ, വൈസ് പ്രസിഡന്റ് സി ആർ മനോജ്, കേന്ദ്ര ബാങ്ക് പ്രതിനിധി എം എസ്‌ ശിവദാസ് ഉൾപ്പടെ ഭരണസമിതി അംഗങ്ങൾക്ക് യൂത്ത് കോൺഗ്രസ്

യാത്രാ ദുരിതത്തിന് അറുതി – ചാവക്കാട് നഗരത്തിലെ ബസ് ഗതാഗതം പുനക്രമീകരിച്ചു

ചാവക്കാട്: പുതിയ ഗതാഗത പരിഷ്കരണത്തെ തുടർന്ന് ചാവക്കാട് നഗരത്തിലെത്തുന്ന പുതുപൊന്നാനി, ചാവക്കാട് ബീച്ച്,ബസ്സ്‌ യാത്രികരുടെ ദുരിതത്തിന് അറുതിയായി. ബസ്സുകൾ ആദ്യത്തെ പോലെ നഗരം ചുറ്റി ബസ് സ്റ്റാണ്ടിലേക്ക് പോയിത്തുടങ്ങി. പുതിയ ഗതാഗത പരിഷ്കരണത്തെ

ഓല വൈദ്യുതി കമ്പിയിൽ തട്ടി തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കണ്ടാണശ്ശേരി : നാൽക്കവലയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കണ്ടാണശ്ശേരി കോട്ടയിൽ ദിവാകരൻ(60)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം. ദിവാകരൻ തെങ്ങിൽ കയറി പച്ച ഓല വെട്ടിയിടുന്നതിനിടെ ഓല

കാർ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിൽ കെട്ടിന് അകത്തു കയറി ഗൃഹനാഥനെ ഇടിച്ചു വീഴ്ത്തി

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് ഇരട്ടപ്പുഴ പാറന്‍ പടിയില്‍ അമിത വേഗതയിൽ വന്ന കാര്‍ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ മതിൽ കെട്ടിന് അകത്തേക്ക് കയറി ഗൃഹനാഥനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.തന്റെ

പ്രവാചക നിന്ദയുടെ പേരിൽ അറസ്റ്റിലായ സുരേന്ദ്രനെ ജാമ്യത്തിൽ വിട്ടു

ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയതിന്റെ പേരിൽ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്ത സിപിഐ(എം) നേതാവും വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനുമായ സുരേന്ദ്രന് ജാമ്യം. പാവറട്ടി എസ് ഐ മാരായ പി എം രതീഷ്,

പ്രവാചക നിന്ദ – സിപിഐ(എം)നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഐ(എം)നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനും സിപിഐഎം നേതാവുമായ സുരേന്ദ്രനെയാണ് 153A പ്രകാരം പോലീസ് അറസ്റ്റ്

ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിലെ മോഷണം-ട്രാവൽ ബാഗിലെ ലാപ്ടോപ് കണ്ടെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ട്രാവൽ ബാഗ് ജീവനക്കാരെ കബളിപ്പിച്ച് തട്ടിയെടുത്ത സംഭവത്തിൽ ബാഗിൽ ഉണ്ടായിരുന്ന ലാപ് ടോപ് ടെംപിൾ പോലീസ് കണ്ടെത്തി. ട്രാവൽ ബാഗ് മോഷ്ടിച്ച പ്രതി കോട്ടയം പാമ്പാടി വെള്ളൂർ