mehandi banner desktop

ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച ശാഹിറിനു പിറകെ ഭാര്യ നജ്മയും( 29) യാത്രയായി

ചാവക്കാട്: മന്ദലാംകുന്ന് യാസീൻ പള്ളിക്ക് കിഴക്ക് ഭാഗം താമസിച്ചിരുന്ന ഇപ്പോൾ കുന്നംകുളം കാണിപ്പയൂരിൽ താമസിക്കുന്ന കറുത്താക്ക മൊയ്‌ദുണ്ണി മകൻ പരേതനായ ഷാഹിർ അലിയുടെ ഭാര്യയും കൊല്ലം കരുനാഗപ്പള്ളി ബീമാ മൻസിലിൽ അബൂബക്കറിന്റെ മകളുമായ നജ്മ ഷാഹിർ

പേരകം സ്വദേശി യു കെ യിൽ നിര്യാതയായി

ചാവക്കാട്: പേരകം മുട്ടത്ത് ജോസ് മാസ്റ്ററുടെ മകളും ചാലക്കുടി ചൗക്ക വടക്കുംപാടൻ പോൾ വർഗീസിന്റെ ഭാര്യയുമായ ഷെറിൻ(46) യു കെ യിൽ നിര്യാതയായി. കേൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.മക്കൾ: അലൻ പോൾ, ആൽബർട്ട് പോൾ.

കോവിഡ് കാലത്ത് തണലായവർക്ക് താങ്ങായി മുസ്‌ലിം ലീഗ്

കടപ്പുറം : പഞ്ചയത്തിലെ 16,15,14, 5 വാർഡുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ സന്നദ്ധ പ്രവർത്തകർക്ക് തൊട്ടാപ്പ് മുസ്‌ലിം ലീഗ് നേതൃത്വം സാമ്പത്തിക സഹായം നൽകി. ഒട്ടേറെ പ്രയാസങ്ങൾക്ക് നടുവിൽ ട്രിപ്പിൾ ലോക്ക് ഡൗണിലും

ഇന്ധന വിലക്കയറ്റം – വെൽഫെയർ പാർട്ടി നിൽപ് സമരം നടത്തി

ഒരുമനയൂർ : ഇന്ധന വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമനയൂർ ഓവുപാലം പെട്രോൾ പമ്പിനു മുൻപിൽ നിൽപ്പ് സമരം നടത്തി. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ സമരം ഉദ്ഘാടനം

കോവിഡ് – തിരുവത്ര കോട്ടപ്പുറം കൊല്ലാമ്പി മുഹമ്മദ്‌ നിര്യാതനായി

തിരുവത്ര : കോട്ടപ്പുറം താമസിക്കുന്ന കൊല്ലാമ്പി മുഹമ്മദ്‌ (65)നിര്യാതനായി. കോവിഡ് ബാധിതനായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചെങ്കിലും പിന്നീട് അസുഖം

ജോലിസ്ഥലത്ത് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു

ചാവക്കാട്: അകലാട് ജോലി സ്ഥലത്ത് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ്മരിച്ചു. അകലാട് വട്ടംപറമ്പിൽ മനോഹരൻ്റെ മകൻ മനീഷ് (കണ്ണൻ -33) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ

കോവിഡ് – ചാവക്കാട് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ചാവക്കാട്: അയിരുർ പരേതനായ ഖാദർ ഹാജി മകൻ ഭഗവതി പറമ്പിൽ മൻസൂർ (35) ഷാർജയിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ഷാർജ സുലൈഖ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബായിൽ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു. മൻസൂറിന്റെ കുടുംബം

കോവിഡ് രോഗികൾക്ക് കൈതാങ്ങായി എ ഐ വൈ എഫ്

ഏങ്ങണ്ടിയൂർ : കോവിഡ് രോഗികളെ സഹായിക്കുന്നതിനായി എ.ഐ.വൈ.എഫ് ഏങ്ങണ്ടിയൂർ മേഖല കമ്മിറ്റി സൗജന്യ യാത്രാ സൗകര്യത്തിനായി ഏർപെടുത്തിയ ഹൃദയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സി.പി.ഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.കെ. സുബ്രമണ്യൻ നിർവഹിച്ചു.

ഗുരുവായൂരിൽ നിന്നും പിടികൂടിയത് സിരകളെ തീ പിടിപ്പിക്കുന്ന ഐസ് – ആദ്യ ഉപയോഗത്തിൽ തന്നെ…

ചാവക്കാട് : ഗുരുവായൂരിൽ പിടികൂടിയ മയക്കു മരുന്ന് ഐസ് മെത്ത്(മെതാംഫെറ്റമീൻ) ആദ്യ ഉപയോഗത്തിൽ തന്നെ അടിമയാക്കാൻ ശേഷിയുള്ള ഉണർത്തു മരുന്ന്. ഉപയോഗിച്ചാൽ 12 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഉണർവു നൽകുന്ന ഈ ലഹരിമരുന്ന് ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ

ഐസ്മെത്ത് എന്ന മാരക മയക്കുമരുന്നുമായി ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ

ഗുരുവായൂര്‍: ഐസ്മെത്ത് എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നായ മെതാംഫെറ്റമിനും (methamphetamine), കഞ്ചാവുമായി ഗുരുവായൂരില്‍ യുവാവ് അറസ്റ്റിലായി. ഗുരുവായൂര്‍ പുത്തമ്പല്ലി താണിയില്‍ സജിനെ(31)യാണ് എ സി പി