Sign in
Sign in
Recover your password.
A password will be e-mailed to you.
നേതാക്കൾക്ക് പോലീസ് മർദനം – യൂത്ത് കോൺഗ്രസ് ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു
ചാവക്കാട് : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാംകൂട്ടത്തിലിനെ ജയിലിലടക്കുകയും, സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ അതിക്രൂരമായി മർദിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം!-->…
മയക്കുമരുന്ന് വ്യാപനത്തിന് തടയിടാൻ ചാവക്കാട് ജനജാഗ്രത സമിതി
ചാവക്കാട്: നഗരസഭാ പരിധിയിൽ മയക്കുമരുന്ന് വ്യാപനത്തിന് തടയിടാൻ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ജനജാഗ്രത സമിതി രൂപീകരിച്ചു. മയക്കുമരുന്നിന്റെ ഉപയോഗവും വ്യാജ മദ്യത്തിന്റെ വിപത്തും വർദ്ധിച്ചു വരുന്ന!-->…
വളയംതോട് പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ഒരുമനയൂർ സ്വദേശിയുടെ ടാങ്കർ ലോറി പിടികൂടി
എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്തിലെ വളയംതോട് കണ്ണഞ്ചിറ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി കസ്റ്റഡിയിൽ. ഒരുമനയൂർ മാങ്ങാട്ടുപടി സ്വദേശി അമ്പലത്ത് വീട്ടിൽ പി വി ദലീലിൻ്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് വടക്കേക്കാട് പൊലീസ്!-->…
അധ്യാപക ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ സ്റ്റാഫ് പുരുഷോത്തമൻ (91) മാഷെ ആദരിച്ചു
തിരുവത്ര : അധ്യാപക ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ അധ്യാപകർ മുതിർന്ന അധ്യാപകനായ കറുത്താരൻ പുരുഷോത്തമൻ മാഷെ (91) ആദരിച്ചു. സ്കൂൾ സ്റ്റാഫിനെ പ്രതിനിധീകരിച്ച് പ്രധാനധ്യാപിക പി കെ റംല, സ്റ്റാഫ് സെക്രട്ടറി എം കെ ജാസ്മിൻ, എം കെ!-->…
മണത്തല സ്വദേശി ആബിദ് പറമ്പൻസ് (53) ഖത്തറിൽ നിര്യാതനായി
ചാവക്കാട്: മണത്തല, തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53) പറമ്പൻസ് ഖത്തറിൽ നിര്യാതനായി. കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ആബിദ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഏതാനും ദിവസങ്ങളായി ഖത്തറിലെ ആശുപത്രിയിൽ!-->…
പുന്നയിൽ പതാക ദിനവും നബിദിനാഘോഷ വിളംബര റാലിയും നടത്തി
ചാവക്കാട് : പുന്ന മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 12 വരെ നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ പുന്ന സെന്ററിലെ കൊടിമരത്തിൽ പുന്ന മഹല്ല് വൈസ് പ്രസിഡന്റ് എ വി കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയർത്തി. ദഫ്!-->…
ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി
ഒരുമനയൂർ : സംസ്ഥാന സർക്കാർ കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. കൃഷി ഭവൻ പോഷക തോട്ട നിർമാണം, ഒരു കോടി ഫലവൃക്ഷ തൈ വിതരണം എന്നിവയുടെ ഉദ്ഘാടനം!-->…
നബിദിനാഘോഷം; പതാക ദിനം ആചരിച്ചു മദ്രസാദ്ധ്യാപകർക്ക് അധ്യാപകദിന ഉപഹാരം സമ്മാനിച്ചു
തിരുവത്ര : നബിദിനത്തോടനുബന്ധിച്ചു റബീഉൽ അവ്വൽ ഒന്നിന് തിരുവത്ര പുതിയറ ഡി ആർ മദ്രസ അങ്കണത്തിൽ പതാക ദിനം ആചരിച്ചു. സദർ മുഅല്ലിം കബീർ ബാഖവി പതാക ഉയർത്തി. മുദരിസ് അബൂബക്കർ അഷ്റഫി പ്രാർത്ഥന നടത്തി. അധ്യാപക ദിന ഉപഹാരമായി മദ്രസാ അധ്യാപകർക്ക്!-->…
പോലീസ് ചമഞ്ഞു തട്ടിപ്പ് – ചാവക്കാട് സ്വദേശി അറസ്റ്റിൽ
പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടുന്ന യുവാവിനെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പാലയൂർ കറുപ്പംവീട്ടിൽ സവാദാണ് അറസ്റ്റിലായത്.
മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം ആരംഭിച്ചു
മന്ദലാംകുന്ന്: ജി.എഫ്.യു.പി സ്കൂളിൽ ഇ.എൽ.ഇ.പി (ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം) ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. അഞ്ച്, ആറ് ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേക ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകുന്നതിന് സംസ്ഥാന സർക്കാർ!-->…