mehandi banner desktop

ആകാശം മുട്ടെ ആവേശമുയർത്തി രാഷ്ട്ര സമന്വയ സത്യഗ്രഹ സമരം

പാവറട്ടി: ആകാശം മുട്ടെ ആവേശവുമായി ജനകീയ ജനാധിപത്യ വേദിയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ   രാഷ്ട്ര സമന്വയ സത്യാഗ്രഹ സമരം. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് കലാ, സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി ജനാധിപത്യ സമരം നടത്തിയത്. സംസ്കൃത കോളജ്…

ഖുർആൻ സമ്മേളനം നാളെ – സംസ്ഥാനതല പഠിതാക്കളുടെ സംഗമം

ചാവക്കാട് : ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ സംസ്ഥാനതല പഠിതാക്കളുടെ സംഗമവും അവാർഡ് ദാനവും നാളെ (2020 ഫെബ്രുവരി 22 ശനി) വൈകീട്ട് 4.30ന് ചാവക്കാട് ബസ് സ്റ്റാന്റ് സ്ക്വയറിൽ നടക്കും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം…

നസീഫ്, ആൽത്തറയിൽ ഇനി കാത്തു നില്പില്ല

ശ്രുതി കെ എസ്  ചാവക്കാട്: സ്വപ്നങ്ങൾ പൊലിഞ്ഞ ആ ദുരന്തത്തിൽ ചാവക്കാട്കാരനായ നസീഫും. അവിനാശിയിൽ കണ്ടെയ്നർ ലോറി ബസുമായിടിച്ച് 19 പേരുടെ മരണത്തിൽ കലാശിച്ച മഹാദുരന്തത്തിൽ 9 തൃശ്ശൂർക്കാർ. നോര്‍ത്ത് ബംഗളുരുവിൽ ചിക്കബനവരയിലുള്ള മല്ലിഗേ…

കോയമ്പത്തൂർ ബസ്സപകടം- മരിച്ച 19 പേരിൽ അണ്ടത്തോട് സ്വദേശിയും

ചാവക്കാട് : കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പത്തൊൻപത് പേരിൽ ചാവക്കാട് അണ്ടത്തോട് സ്വദേശിയും. അണ്ടത്തോട് കല്ലുവളപ്പിൽ മുഹമ്മദാലിയുടെ മകൻ നസീഫ് (24)ആണ് മരിച്ചത്. ബംഗളൂരുവിൽ…

മന്നലാംകുന്ന് സ്‌കൂളിൽ “മിന്നാമിന്നിക്കൂട്ടം”പഞ്ചായത്ത് തല ഉദ്‌ഘാടനം നടന്നു

പുന്നയൂർ: "മിന്നാമിന്നിക്കൂട്ടം" പഞ്ചായത്ത് തല പഠനോത്സവം മന്നലാംകുന്ന് ഗവ: ഫിഷറീസ് യു പി സ്കൂളിൽ നടന്നു. പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐ. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ…

സി പി എം നേതാവിനെതിരെ അപവാദ പ്രചാരണം പാർട്ടി പ്രവർത്തകനെതിരെ കേസ്

ചാവക്കാട് : സി പി എം നേതാവിനെതിരെ അപവാദ പ്രചാരണം നടത്തിയതിനു പാർട്ടി പ്രവർത്തകനെതിരെ കേസ്. തിരുവത്ര കോട്ടപ്പുറം കേരന്റകത്ത് അഷറഫ് എന്ന കുഞ്ഞിപ്പ ( 46)ക്കെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തത്. സി പി എം നേതാവും നഗരസഭാ കൗൺസിലറുമായ കെ എം…

ആസാദി മെഹ്ഫിൽ സംഘടിപ്പിച്ച് മുസ്ലിം ലീഗ്

പുന്നയൂർ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചു മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് എട്ടാം വാർഡ്‌ കമ്മിറ്റി കുരഞ്ഞിയൂരിൽ ആസാദി മെഹ്ഫിൽ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ്‌ പ്രസിഡന്റ് ആർ.പി ബഷീർ ഉദ്ഘാടനം ചെയ്തു. പാലിയത്ത് മൊയ്‌തുട്ടി…

മിസ്റ്റർ തൃശൂർ അഖിൽ കൊടുങ്ങല്ലൂർ

ചാവക്കാട് : ചാവക്കാട് നടന്ന തൃശൂർ ജില്ലാ തല ബോഡി ബിൽഡിങ് മത്സരത്തിൽ അഖിൽ കൊടുങ്ങല്ലൂർ ചാമ്പ്യൻ ഓഫ് ദ ചാമ്പ്യൻ പട്ടം നേടി മിസ്റ്റർ തൃശൂർ ആയി തിരഞ്ഞെടുത്തു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല ബോഡി…

ബുധനാഴ്ച രാഷ്ട്ര സമന്വയ സത്യഗ്രഹം പാവറട്ടിയിൽ

പാവറട്ടി : ഫെബ്രുവരി 19 ബുധൻ രാവിലെ ഒൻപത് മണിമുതൽ രാത്രി ഒൻപത് മണി വരെ നീണ്ടു നിൽക്കുന്ന രാഷ്ട്ര സമന്വയ സത്യഗ്രഹം സംഘടിപ്പിക്കുന്നു. പാവറട്ടി ആസ്ഥാനമായി രൂപീകരിക്കപ്പെട്ട മഴവിൽ കൂട്ടായമയായ ജനകീയ ജനാധിപത്യ വേദിയാണ് വളരെ വ്യത്യസ്തമായ…

ഫെബ്രുവരി 29-ന്‌ ചാവക്കാട് ദേശരക്ഷാ സമ്മേളനം – സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ഫെബ്രുവരി 29-ന്‌ ചാവക്കാട് ഉമർഖാസി നഗറിൽ നടക്കുന്ന ദേശരക്ഷാ സമ്മേളനം മഹ്ളറത്തുൽ ബദ്‌രിയ്യഃ ജില്ലാ വാർഷികം, മർകസ് സമ്മേളന പ്രചരണം  എന്നിവയുടെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം വെന്മേനാട് ഉസ്താദ് അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. കേരള…