mehandi new

പരൂർ കൊലപാതകം – ബി ജെ പി പ്രവർത്തകർ കസ്റ്റഡിയിൽ

പുന്നയൂര്‍ക്കുളം: പരൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകർ കസ്റ്റഡിയിൽ. ബി.ജെ.പി പ്രവര്‍ത്തകനായ വടക്കേകാട് കപ്ലേങ്ങാട് കണ്ടേങ്കാട്ടില്‍ രഞ്ജിത്തി(28)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മുഖ്യ…

ആൽത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ചു

പുന്നയൂർക്കുളം : ആൽത്തറ പരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കപ്ലയങ്ങാട് സ്വദേശി കണ്ടേങ്കാട്ടിൽ രഞ്ജിത്ത് (28) ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നു എന്ന് പറയപ്പെടുന്നു.…

ബദ്ർ മൗലീദ് വാർഷികം ഭക്ഷണ വിതരണത്തോടെ സമാപിച്ചു

ചേറ്റുവ: ചേറ്റുവ ജുമാഅത്ത് പള്ളിയിൽ നടത്തിവരാറുള്ള ബദ്ർ മൗലീദ് വാർഷികം ഭക്ഷണ വിതരണത്തോടെ നടത്തപ്പെട്ടു. ബദ്ർ മൗലീദ് ഹൽഖയിൽ ചേറ്റുവ മഹല്ല് ഖത്തീബ് സലിഫൈസി അടിമാലി, അബ്ദുൾറൗഫ് ബാഖവി ആലത്തൂർ ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ് പൂത്തോക്കിൽ അബ്ദുൾ…

ബ്ലാക്ക് നാർക്കോട്ടിക് ഓപ്പറേഷൻ – നാലുപേർ പിടിയിൽ

ചാവക്കാട് : എക്‌സൈസ് സംഘത്തിന്റെ 'ബ്ലാക്ക് നര്‍കോട്ടിക് ഓപ്പറേഷനി'ല്‍ നാലു പേര്‍ പിടിയിലായി. ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവും 16 ഗ്രാം ചരസുമുള്‍പ്പെട്ട ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ഒന്നര ലക്ഷം രൂപ വിലവരുന്ന ബൈക്കും…

വേദവ്യാസ മാർഷ്യൽ ആർട്സ് ബ്ലാക്ക് ബെൽറ്റ്‌ അവാർഡ് ദാനം

മുതുവട്ടൂർ :വേദവ്യാസ മാർഷ്യൽ ആർട്സ് അസോസിയേഷൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ അവാർഡ് ദാനം ഗുരുവായൂർ നഗര സഭ ചെയർ പേഴ്സൻ വി എസ് രേവതി ടീച്ചർ ഉത്ഘാടനം ചെയ്തു. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഫിറോസ് പി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.…

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഫത്താ ഗ്രൂപ്പിന്റെ ആദരം

ചേറ്റുവ: ഈ വർഷത്തെ പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ അടി തിരുത്തി മേഘലയിലെ വിദ്യാർഥികളെ ഫത്താ ഗ്രൂപ്പ് അടിതിരുത്തിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കടപ്പുറം ഗ്രാമ…

ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു

ചാവക്കാട്: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. പുത്തൻകടപ്പുറം ചീനിച്ചുവടിന് പടിഞ്ഞാറ് വലിയ പുരക്കൽ ഹംസക്കുട്ടിയുടെ ഓട് മേഞ്ഞ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്. ഈ സമയം ഹംസക്കുട്ടിയും ഭാര്യയും മക്കളും…

ഗുരുവായൂർ റെയിൽവേട്രേക്കിൽ അജ്ഞാത മൃതദേഹം

ഗുരുവായൂർ : നെന്മിനി റെയിൽവേ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് രാത്രി എട്ടോടേയാണ് സംഭവം. ഗുരുവായൂരിലേക്ക് വരുന്ന ട്രെയിൻ കടന്നു പോയ ശേഷമാണ് 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ്…

ആട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടപ്പുറം അഞ്ചങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ തൊടു വീട്ടില്‍ മാധവൻ ( നാഥൻ 60) യാണ് വീടിനുള്ളിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ നാട്ടുകാര്‍ ഉടന്‍ തന്നെ…

ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിനും മക്കൾക്കും പരിക്കേറ്റു

എടക്കഴിയൂർ :ദേശീയപാത ടിപ്പുസുൽത്താൻ റോഡ് തെക്കേമദ്രസ സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിനും മകൾക്കും പരിക്ക്. ബൈക്ക് യാത്രികരായ മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം തട്ടാറകാടിൽ അബ്ദുൽറഷീദ്‌ (46), മകൾ സഹല (14) എന്നിവർക്കാണ്…